Antyanalil Kitabugal (അന്ത്യനാളിൽ കിതാബുകൾ)

രീതി: ആകെ ലോകകാരണ...

അന്ത്യനാളിൽ കിതാബുകൾ നൽകിടുന്നു-അപ്പോൾ
അടിമകളും വിയർപ്പിലാകെ മുങ്ങിടുന്നു
സൂര്യൻ നേരെയുദിക്കുന്നു
വിയർപ്പ്ദേഹം നിറയുന്നു
വേദനകൾ പെരുകുന്നു
വേദംകണ്ട് പേടിക്കുന്നു - അന്ന്
ആരുമില്ലാതന്ന്
ആളുകളോടും വന്ന്
അഹങ്കാരമറിയൂമന്ന്
എല്ലാം തമ്മിലകന്ന് പിരിഞ്ഞിടുമന്ന്
(അന്ത്യനാളിൽ)

ചെയ്തപാപം കാണുന്നുണ്ട്
ചെയ്തതിലോ ദുഃഖമുണ്ട്
ചെയ്യരുതെന്ന് വന്ന്
ചെയ്തതിൽ ഖേദിക്കുന്നു എന്ത്
ചെയ്തിടാനാണിന്ന്
ചുകന്നിടുന്നു
ചോദ്യം വന്നിടുന്നു
അന്ന് സർവ്വതുമന്ന് കണ്ടിടുമന്ന്
(അന്ത്യനാളിൽ)

✍ Lyrics collection by Shihab Mangalamdam


Post a Comment

0 Comments