Katha Prasangam - 01

കഥാ പ്രസംഗം



പ്രിയപ്പെട്ട...........

മഹത്യമേറുന്ന ഈ മീലാദ്‌ സുദിനത്തില്‍ നിങ്ങള്‍ക്ക്‌ മുമ്പില്‍ ഞങ്ങള്‍ ഒരു
കൊച്ചുകഥാപ്രസംഗം അവതരിപ്പിക്കാം.
കഥയുടെ പേര്‌... "വേര്‍പാടിന്‍റെ നൊമ്പരങ്ങള്‍ "

(രീതി ഇശ്ഖ്‌ പൂക്കും...)

ബിസ്മി,ഹംദ്‌ സ്വലാത്തിനാലെ തുടങ്ങീടുന്നേ..

ബിണ്ടിടുന്നു ത്വാഹനബിയില്‍ സലാമും പിന്നെ...

ഖല്‍ബ്‌ നീറും സംഭവക്കഥ പറഞ്ഞീടുന്നേ..
കഥനമേറീടുന്ന താളുകള്‍ മറിച്ചീടുന്നേ...

പ്രിയരേ..14 നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ മദീനാനഗരിത്തിലേക്ക്‌ നിങ്ങളെ ശ്രദ്ധയെ ഞങ്ങള്‍
ക്ഷണിക്കുകയാണ്‌...

അന്ന്‌ ഒരു തിങ്കള്‍പ്രഭാതം..

ആകെയും ഒരു മുകത..!!എന്തോ സംഭവിച്ചിരിക്കുന്നു ത്വൈബയില്‍...സന്തോഷമുഖങ്ങള്‍
മറഞ്ഞ്‌ എങ്ങും സങ്കടവദനങ്ങള്‍ മാത്രം ...എന്ത്‌ സംഭവിച്ചു..??!!

(രിതിഃജല്ലാജലാലാമള്ളാ..)
ഹൃദയം തകര്‍ന്നീടുന്നേ...
ഖല്‍ബ്‌ തളര്‍ന്നീടുന്നേ..
വാര്‍ത്തകേട്ടന്ന. ത്വൈബ
ആകെ തരിച്ചീടുന്നേ...
ഇനിയാരുണ്ട്‌ ഞങ്ങളില്‍
സാന്ത്യനമേകീടുവാന്‍
മുത്ത്‌ വിട പറഞ്ഞു
നാഥന്‍ സവിധം അണഞ്ഞു..

അതെ..അനാഥകളുടെ അത്താണിയായ,അവശരുടെ അഭയകേന്ദ്രമായ തങ്ങളുടെ എല്ലാമെല്ലാമായ മുത്ത്‌ നബിയുടെ ഭൌതീകദേഹം
മറഞ്ഞിരിക്കുന്നു..വാർത്തകേടഥടെങ്ങനെ ഖല്‍ബ്‌ നീറാതിരിക്കും ??!ഇരുളില്‍ നിന്ന്‌ വെള്ളിവെളിച്ചം കാണിച്ച്‌ തന്ന്‌ നമ്മെ ര്‍ഗസരണിയിലേക്ക്‌ നയിച്ച അവിടുത്തെ സ്നേഹസൊമീപ്യമില്ലാതെ ഇനിയെന്ത്‌ ജീവിതം ?!എല്ലാ മനസ്സുകളും വജസ്സുകളും പറയുന്നത്‌ ഇങ്ങനെയുളള മന്ത്രങ്ങള്‍ മാത്രം...

പെട്ടെന്ന്‌! അതാ അങ്ങോട്‌ നോക്കു.എന്താണവിടെ ഒരാള്‍ക്കൂട്ടം ?! ആരോ ഒരാള്‍ ഉച്ചത്തില്‍ എന്തോ ഒന്ന്‌ പറയുന്നുണ്ടല്ലോ..ആരാണത്‌..??! എന്താണദ്ധേഹം പറയുന്നത്‌.......

(രിതിഃഇനികാണുകില്ല..)

ഈരിയവാളാലെ ഉമര്‍ തങ്ങള്‌
ഉരക്കുന്നില്ല എന്‍റെ തിങ്ങള്‌.
നബിതങ്ങള്‍ വഫാത്തായിട്ടില്ല..
സ്വര്‍ഗംതേടി പനന്നിട്ടില്ല..
ആര്‌ പറഞ്ഞു ആ വാര്‍ത്ത ചൊന്നു...
അവനെഞ്ഞാന്‍ വാളിന്നിരയാക്കുമേ..
ഉമര്‍ തങ്ങളെ വാക്കുകള്‍ കേട്ടുടന്‍..
ജന ഹ്രദയങ്ങല് ഏറെ തരിച്ചുടന്‍..
എങ്ങിലും വീണ്ടും പറയുന്നു തങ്ങള്‌..
മൊഴിയുന്നു വഫാത്തില്ല മുത്തിന്‌...

പ്രിയരേ..അത്‌ മറ്റാരുമായിരുന്നില്ല..കിസ്റകൈസര്‍ വിറപ്പിച്ച,സത്യാസത്യവിവേചകരെന്ന്‌ മുത്ത്നബി വിശേഷിപ്പിച്ച നീതിയുടെ പര്യായമായ ഉമര്‍ തങ്ങളായിരുന്നു..എന്‍റെ ഹബീബ്‌ വഫാത്തായിട്ടില്ല..അങ്ങനെ പറയുന്നവനെ ഞാനി വാളിനിരയാക്കും..എന്നദ്ധേഹമിങ്ങനെ


പറഞ്ഞുകൊണ്ടിരിക്കുകയാണ്‌...നബിയുടെ വിരഹദുഃഖത്തില്‍ സമനില നഷ്ടപ്പെട്ട ഉമര്‍ ങ്ങള്‍ ഇങ്ങനെ തുടരുന്നതിനിടയില്‍..അതാ..അങ്ങോട്ട്‌ നോക്കൂ..ആരോ വരുന്നല്ലോ..!!
ആരാണത്‌ ??!!

(രിതിഃആറ്റല്‍ നബിയുടെ..)
ആ ടൈം സ്വിദ്ധീഖോര്‌ കടന്ന്‌ വന്നേ...
സാന്ത്യനിപ്പിച്ചവര്‍ ഉമര്‍ തങ്ങളേ..
ആറ്റല്‍നബിയോരും മടങ്ങിയെന്നേ..
എന്നാലും ഉമര്‍ തങ്ങള്‍ തുടര്‍ന്നീടുന്നേ...
നേരം സ്വിദ്ധീഖോര്‌ എഴുന്നേല്‍ക്കുന്ന്‌
നല്ല ഗഹനമാലെ പ്രസംഗിക്കുന്ന്‌..
ആയത്തോതി വഫാത്ത്‌ സുബൂത്താക്കുന്ന്‌...
കേട്ട്‌ ഉമര്‍ തങ്ങള്‍ തളര്‍ന്ന്‌ വീണ്‌...

അത്‌ മറ്റാരുമായിരുന്നില്ല,ഒന്നാം ഖലീഫയും സത്യനബിയുടെ സന്തത സഹചാരിയുമായ അബൂബക്കര്‍ തങ്ങളായിരുന്നു...അദ്ധേഹം ഉമര്‍ തങ്ങളെ സാന്ത്യനിപ്പിച്ചു..നിലപാടില്‍ നിന്ന്‌ മാറാനാവശ്യപ്പെട്ടു..പക്ഷെ..ഉമര്‍ തങ്ങള്‍ വഴങ്ങിയില്ല,ആ സമയം സ്വിദ്ധീഖ്‌ തങ്ങള്‍ സാരസമ്പൂര്‍ണ്ണമായ ഒരു പ്രസംഗം നടത്തി.. അതില്‍ അദ്ധേഹം ആയത്തോതി വഫാത്ത്‌ സ്ഥിരപ്പെടുത്തി.
-അതിങ്ങനെയായിരുന്നു..മുഹമ്മദ്‌ നബി തങ്ങള്‍ പ്രവാചകന്‍ മാത്രമാകുന്നു..അദ്ധേഹത്തിന്‌ മുമ്പ്‌ പ്രവാചകന്‍മാര്‍ കഴിഞ്ഞ്‌ പോയിട്ടുണ്ട്‌..അദ്ധേഹം വധിക്കപ്പെടുകയോ..വഫാത്താവുകയോ,ചെയ്താല്‍
നിങ്ങള്‍ പിന്‍മാറുകയോ..??!! "

ഈ ആയത്ത്‌ ഓതിയപ്പോള്‍ സംഗതിമനസ്സിലായ ഉമര്‍ തങ്ങള്‍ സഹിക്കാനാവാതെ നിലം പതിച്ചു...

(രീതിഃവെളളത്തുണി...)
കേട്ട്‌ ഉമര്‍ തങ്ങള്‌..
ബോധരഹിതരായി...
സ്നേഹനിധിതങ്ങള്‌..
വഫാത്ത്‌ സഹിക്കാതായി..

സ്നേഹിച്ചവര്‍ സ്വന്തത്തേ..
ക്കാളേറെ നബിപൂമുത്തേ..
അതിനാലവര്‍ക്കായില്ല...
സഹിക്കാന്‍ വിടപൂമുല്ല...

അല്‍പസമയത്തിനകം ഉമര്‍ തങ്ങള്‍ ശാന്തത കൈവരിച്ചു..സ്വഹാബത്തെല്ലാവരും തങ്ങളുടെ കരളിന്‍റെ കഷ്ണത്തിന്‍റെ കവിളില്‍ ഒരായിരം ചുടുചുംബനമേകി... അബ്ബാസ്‌ തങ്ങളും,അലി തങ്ങളും ചേര്‍ന്ന്‌ പാവനദേഹം കുളിപ്പിച്ചു.അബൂത്വല്‍ഹ തങ്ങള്‍ ഖബര്‍ കുഴിച്ചു... തിരുഭാതികദേഹം വിതുമ്പലോടെ പരിശുദ്ധമന്ത്രങ്ങളോടെ ഇറക്കിവെച്ചു...

ഭൌതികതിരുദേഹവിയോഗം ഖല്‍ബാന്തരങ്ങളില്‍ വലിയതോതില്‍
മുറിവേല്‍പ്പിച്ചുവെങ്കിലും,ആത്മീയസാന്നിധ്യമുണ്ടല്ലോ എന്നതില്‍ സ്വഹബത്താശ്വസിച്ചു...
അതെ അവിടുന്ന്‌ നമ്മെ വീക്ഷിക്കുന്നുണ്ട്‌...നമ്മുടെ സല്‍ക്കര്‍മ്മങ്ങളില്‍
സന്തോഷിക്കുകയും ദുഷ്ചെയ്തികള്‍ക്ക്‌ പൊറുക്കലിനെ തേടുകയും
ചെയ്യുന്നുണ്ടവിടുന്ന്‌...

ഉന്‍ളുര്‍നാ യാ റസൂലല്ലാഹ്‌...

ഇത്‌ വരെ പറഞ്ഞതില്‍ വന്ന പിഴവുകള്‍ക്ക്‌ മാപ്പ്തേടി,മുത്ത്‌ നബിയുടെ മദദ്‌
നേടി..നാഥന്‍ ഖബൂല്‍ ചെയ്യട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

ഞങ്ങള്‍ ഈ കൊച്ചുകഥാപ്രസംഗത്തിന്ന്‌ വിരാമമിടുന്നു...

(രിതിഃആരംഭപ്പൂവായ..)
മുത്തിന്‍വിയോഗകത്തെപ്പറ്റിപ്പറഞ്ഞുള്ള
കൊച്ചുകഥാപ്രസംഗം..ഞങ്ങള്‍
അവസാനിപ്പിച്ചീടുന്നേ..
പിഴവുകളുംഡെങ്കില്‍ കുല്ലുംസദയം
പൊറുത്ത്‌ ദുആചെയ്യണേ..
ഞങ്ങള്‍ വസ്വിയ്യത്ത്‌
ചെയ്തീടുന്നേ...

റബ്ബേ ഖബൂല്‍ ചെയ്ത്‌ മുത്തിന്‍റെ ഹൌളില്‍നിന്നായികുടിപ്പിക്കേണേ..
സ്വര്‍ഗീയസുഖമേകിടേണേ കോനേ..


ഇതിനെ അവതാരിച്ചവർ ഓഡിയോ അല്ലെങ്കിൽ വീഡിയോ ഷെയർ ചെയ്യുക.



Post a Comment

0 Comments