Kootukkar (കൂട്ടുകാര്‍)

കൂട്ടുകാര്‍

പ്രിയപ്പെട്ട അധ്യക്ഷന്‍ ഉസ്താദ്‌ അവര്‍കളെ, വേദിയിലും സദ
സ്സിലും ഇരിക്കുന്ന മാന്യ വ്യക്തികളെ. السلام عليكم.

ഈ വേദിയില്‍ കൂട്ടുകാരെ കുറിച്ചാണ്‌ ഞാന്‍ പറയുന്നത്‌. കൂട്ടു
കാരില്ലാത്തവര്‍ നമ്മിലാരുമുണ്ടാകില്ല. ഒരാളെ കുറിച്ചറിയാന്‍ അ
യാളുടെ കൂട്ടുകാരെ കുറിച്ച്‌ അറിഞ്ഞാല്‍ മതി എന്ന്‌ പറയാറുണ്ട്‌.
കൂട്ടുകാരന്റെ എല്ലാ സ്വഭാവവും അവനിലും കാണുമെന്നാണ്‌ അ
തിനര്‍ഥം.

അത്‌ കൊണ്ട്‌ നാം കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ ഉ
ത്തമാരായിരിക്കണമെന്ന്‌ ഇവിടെ പ്രത്യേകം ഉണര്‍ത്തേണ്ടതില്ല.
തെറ്റിലേക്ക്‌ നയിക്കുന്ന കൂട്ടുകാരുണ്ടായാല്‍ നാം നാശമാകു
മെന്ന്‌ ഓര്‍ക്കുക.

പ്രിയമുള്ളവരെ, നിങ്ങള്‍ കേട്ടിട്ടില്ലേ, ചാരിയാല്‍ ചാരിയത്‌ മണ
ക്കുമെന്ന്‌. പഴമക്കാര്‍ പറഞ്ഞതാണിത്‌. അനുഭവം തന്നെയാണ്‌
അവരെ അങ്ങനെ പറയിപ്പിച്ചത്‌. കൂട്ടുകാർ കാരണമായി തെറ്റു
കള്‍ ചെയ്യുകയും ഒടുവില്‍ കുടുംബത്തിലും നാട്ടിനും ചീത്തപ്പേ
രുണ്ടാക്കുകയും ചെയ്ത എത്രപേരുടെ വര്‍ത്തമാനങ്ങള്‍ നാം
കേള്‍ക്കാറുണ്ട്‌.

ആയതിനാല്‍ ഈ സമയത്ത്‌ എനിക്ക്‌ നിങ്ങളോട ഉണര്‍ത്താനു
ള്ളത്‌, നാം നല്ല ചങ്ങാത്തവും കൂട്ടുകെട്ടും സ്ഥാപിക്കണം. എങ്കി
ലെ നമുക്ക്‌ നല്ലവരായിത്തീരാന്‍ സാധ്യമാകു. മഹാനായ തിരുന
ബി തങ്ങളുടെ കൂട്ടുകാരനെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടില്ലെ. ആരായി
രുന്നു മുത്ത്‌ നബി തങ്ങളുടെ കൂട്ടുകാരാൻ.

മറ്റാരുമല്ല. മഹാനായ അബുബക്കര്‍ സിദ്ധീഖ്‌ (റ) ആയിരുന്നു
അത്‌. നബിക്കൊപ്പം താങ്ങും തണലുമായി അദ്ദേഹമുണ്ടായി
രുന്നു. ഹിറാ ഗുഹയില്‍ നബിയെ സംരക്ഷിക്കാന്‍ അദ്ദേഹം ചെയ്‌
ത കാര്യം നാമൊക്കെ പഠിച്ചിട്ടില്ലെ. അതെ, അത്തരം ഉത്തമ കൂട്ടു
കാരാവട്ടെ നമ്മുടെ ഫ്രന്റുകള്‍. അല്ലാത്തവരെ നമുക്ക്‌ തല്‍ക്കാലം
മാറ്റി നിര്‍ത്താം.
പറയാനിനിയും ഒരുപാടുണ്ട്‌. പക്ഷേ സമയം എന്നെ അതിന്‌

അനുവദിക്കുന്നില്ല. അത്‌ കൊണ്ട എന്റെ കൊച്ചു പ്രസംഗത്തിലെ
വിഷയം നിങ്ങള്‍ ഗൌരവത്തിലെടുക്കണമെന്നാണ്‌ എന്റെ അപേ
ക്ഷ. നല്ലവരെ കുട്ടുകാരാക്കി നമുക്ക്‌ ഉത്തമരായിത്തീരാം. എന്ന്‌
ആശംസിച്ച്‌ ഞാന്‍ നിര്‍ത്തുന്നു. السلام عليكم.


Post a Comment

0 Comments