Makka Vijayam (മക്കാ വിജയം)

മക്കാ വിജയം

ഇന്ന്‌ ഞാന്‍ ഈ നബിദിന സമ്മേളനത്തില്‍ മക്കാ വിജയത്തെ സംബന്ധിച്ച്‌
ഏതാനും വാക്കുകള്‍ പറയാന്‍ വേണ്ടിയാണ്‌ ഉദ്ദേശിക്കുന്നത്‌. നബി(സ്വല്ലല്ലാഹു അലയ്ഹീ വസല്ലമ ) അവിടുത്തെ അനുയായികളോടൊപ്പം നിര്‍ഭയമായി മസ്ജിദുല്‍ ഹറമില്‍ പ്രവേശിക്കുന്നത്‌ സ്വപ്നം കാണുകയുണ്ടായി.

ഹിജ്റ ആറാം വര്‍ഷം ദുല്‍ഖഅദ്‌ മാസത്തില്‍ ആയിരത്തി അഞ്ഞൂറ്‌ അനുയായികളുമായി നബിസ്വല്ലല്ലാഹു അലയ്ഹീ വസല്ലമ ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക്‌ പുറപ്പെട്ടു. പക്ഷേ, നബിസ്വല്ലല്ലാഹു അലയ്ഹീ വസല്ലമയെയും അനുയായികളെയും ഹുദൈബിയയില്‍ വെച്ച്‌ മുശ്രിക്കുകള്‍ തടഞ്ഞു.

മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയില്ല എന്നറിയിച്ചുകൊണ്ട്‌ മൂന്നു പേര്‍ഒന്നിനു പിറകെ ഒന്നായി. വന്നു. നബിസ്വല്ലല്ലാഹു അലയ്ഹീ വസല്ലമ അവരോട് പറഞ്ഞു: യുദ്ധം ചെയ്യാന്‍ വന്നതല്ല ഞാന്‍, പരിശുദ്ധ മക്കയില്‍ പ്രവേശിച്ചു ഉംറ നിര്‍വഹിക്കാന്‍ വന്നതാണ്‌.

പക്ഷേ, ഖുറൈശി നേതാക്കള്‍ നബിസ്വല്ലല്ലാഹു അലയ്ഹീ വസല്ലമയെ തടയാന്‍ തന്നെ തീരുമാനിച്ചു. സന്ധിസംഭാഷണങ്ങള്‍ക്കായി നബിസ്വല്ലല്ലാഹു അലയ്ഹീ വസല്ലമ ഉസ്മാന്‍ (റ)വിനെ മക്കയിലേക്ക്‌ ദൂതനായി അയച്ചു. പക്ഷേ ശത്രുക്കള്‍ നബിസ്വല്ലല്ലാഹു അലയ്ഹീ വസല്ലമയെ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയി
ല്ലെന്ന്‌ പറഞ്ഞുകൊണ്ട്‌ ഉസ്മാന്‍(റ)വിനെ തടവിലാക്കി. ഉസ്മാന്‍(റ) മൂന്നു ദിവസം തടവില്‍ കഴിഞ്ഞു. ഉസ്മാന്‍(റ) വധിക്കപ്പെട്ടു എന്ന വാര്‍ത്ത നാടെങ്ങും പരന്നു.

സ്വഹാബാക്കള്‍ മരണം വരെ സമരം ചെയ്യാന്‍ തീരുമാനിച്ചു. ഹുദൈബിയയിലെ ഒരു മരച്ചുവട്ടില്‍വച്ച്‌ അവര്‍ നബി സ്വല്ലല്ലാഹു അലയ്ഹീ വസല്ലമയെ ബൈഅത്‌ ചെയ്തു. ഇത്‌ ബൈഅത്തു
രിള്‍വാന്‍ എന്ന്‌ അറിയപ്പെടുന്നു. ബൈഅത്ത്‌ വിവരം അറിഞ്ഞ ഖുറൈശികള്‍ ഭയപ്പെട്ടു.

അവര്‍ ഉസ്മാന്‍(റ)വിനെ മോചിപ്പിച്ചു ഒരു സന്ധിക്കു തയ്യാറായി. നബിസ്വല്ലല്ലാഹു അലയ്ഹീ വസല്ലമ ഈ വര്‍ഷം മടങ്ങിപ്പോവണം. അടുത്ത വര്‍ഷം ഉംറ നിര്‍വഹിക്കാന്‍ വരികയും മൂന്നു ദിവസം താമസിക്കുകയും ചെയ്യാം. പത്തു വര്‍ഷം പരസ്പരം യുദ്ധം ചെയ്യാന്‍ പാടില്ല എന്നായിരുന്നു ആ സന്ധി സംഭാഷണത്തിലെ വ്യവസ്ഥകള്‍. പ്രത്യക്ഷത്തില്‍ ഹുദൈ ബിയാ സന്ധി നബിസ്വല്ലല്ലാഹു അലയ്ഹീ വസല്ലമക്കും മുസ്ലിംകള്‍ക്കും എതിരായിരുന്നു. ഖുറൈശികള്‍ക്ക്‌ അനുകൂലവും.

ഹുദൈബിയ്യാ സന്ധിയില്‍ ഖുറൈശിപക്ഷത്തെ നേതാവ സന്ധി കഴിഞ്ഞ്‌
തിരിച്ചെത്തിയപ്പോള്‍ ഖുറൈശികളോടു പറഞ്ഞത്‌: മുഹമ്മദിനെ അനുയായികള്‍ ബഹുമാനിക്കുന്നതുപോലെ ലോകത്ത്‌ ഒരു നേതാവിനെയും അനുയായികള്‍ ബഹുമാനിക്കുന്നത്‌ ഞാന്‍ കണ്ടിട്ടില്ല എന്നാണ്‌. പ്രതികൂലമായ കരാര്‍ പോലും നബിസ്വല്ലല്ലാഹു അലയ്ഹീ വസല്ലമ
തങ്ങളുടെ സ്വഭാവമഹിമ കൊണ്ട്‌ അനുകൂലമായി.

അത്‌ മക്കാവിജയത്തിലേക്ക്‌ നയിച്ചു. എന്നാല്‍ അവസാനം ഖുറൈശികള്‍ പലരും ഇസ്ലാമിലേക്ക്‌ കടന്നുവന്നു.ഇതൊരു വലിയ വിജയമായി തീര്‍ന്നു.
ഇത്രയും പറഞ്ഞുകൊണ്ട്‌ എന്റെ ചെറിയ പ്രഭാഷണം ഞാന്‍ ചുരുക്കട്ടെ.

അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി വബറകാതുഹു.

Credit : SJM Meelad Prasangam


Post a Comment

0 Comments