Muttu Nabiyude Meelad (മുത്ത്നബിയുടെ മീലാദ്‌)

Tune: ആരംഭപ്പൂവായ...

മുത്ത്നബിയുടെ മീലാദ്‌ നാളിതില്‍
മദ്ഹുകള്‍ പാടിടട്ടെ..ഞങ്ങള്‍
നബിയോരെ വാഴ്ത്തീടട്ടെ

ആലം അടങ്കലും വാഴ്ത്തും നബിയോരെ
പുകളുകള്‍ പാടിടട്ടെ..ഞങ്ങള്‍
മര്‍ഹബയോതീടട്ടെ...

മക്കത്ത്‌ മുഖ്യ കുലത്തില്‍ പിറന്നുള്ള
സത്യത്തിരുനബിയാ
യാസീന്‍ പൌര്‍ണമി പൂവൊളിയാ

പുണ്യമദീനത്ത്‌ അന്തി മയങ്ങുന്ന
മുര്‍സല്‍ ഒളി നിധിയാ...ആതിര തോല്‍ക്കുന്ന
ചന്ദ്രികയാ

Post a Comment

0 Comments