Nabiyude Tiru Shariram (നബിയുടെ തിരുശേഷിപ്പുകള്‍)

നബി(സ്വ)യുടെ തിരുശേഷിപ്പുകള്‍

ആദരണീയരായ ഉസ്താദുമാരെ, പ്രിയപ്പെട്ട നാട്ടുകാരെ സ്നേഹനിധികളായ
സുഹൃത്തുക്കളെ, ഈ സുദിനത്തില്‍ നബി തങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ കൊണ്ട്‌ ബര്‍ക്കത്ത്‌ എടുക്കുന്നതിന്റെ പുണൃത്തെ സംബന്ധിച്ചു സംസാരിക്കാനാണ്‌ ഞാനുദ്ദേശിക്കുന്നത്‌. 

നബി (സ്വല്ലല്ലാഹു അലയ്ഹി വസല്ലമ ) ഒരു അസാധാരണ മനുഷ്യനായിരുന്നു. ലോക ത്ത്‌ തുല്യതയില്ലാത്ത ഒരു നേതാവാണ്‌ നബി തങ്ങള്‍. അവിടത്തെ ശരീരത്തിനും ഏറെ മഹത്വമുണ്ട്‌. ഇതു മനസ്സിലാക്കിയവരായിരുന്നു വലിയ ബുദ്ധിമാന്‍മാരായ സ്വ
ഹാബാക്കള്‍. 

ഹജ്ജത്തുല്‍ വദാഇന്റെ ദിവസം നബി (സ്വല്ലല്ലാഹു അലയ്ഹി വസല്ലമ ) മുടി മുറിച്ചു ആ മുടി അബൂത്വല്‍ഹ(റ)വിനെ ഏല്‍പ്പിച്ചു. അത്‌ ജനങ്ങളിലേക്ക്‌ വീതിച്ചു നല്‍കാന്‍ പറഞ്ഞു.

അബു ത്വല്‍ഹ(റ) സ്വഹാബാക്കളില്‍ വീതിച്ചുനല്‍കി. അതു ലഭിച്ച സ്വഹാബാക്കള്‍ സൂക്ഷിച്ചുവെക്കുകയും ബര്‍കത്‌ എടുക്കുകയും ചെയ്തു. നബി (സ്വല്ലല്ലാഹു അലയ്ഹി വസല്ലമ )യുടെ വിയര്‍ പ്പിലും മുടിയിലും മറ്റ്‌ അവശിഷ്ടങ്ങളിലും ബര്‍ക്കത്ത്‌ ഉണ്ട്‌. നബി (സ്വല്ലല്ലാഹു അലയ്ഹി വസല്ലമ) യുടെ വിയര്‍ പിന്‌ കസ്തൂരിയെക്കാള്‍ സുഗന്ധം ഉണ്ടായിരുന്നു. 

ഉമ്മു സുലൈം (റ) നബി (സ്വല്ലല്ലാഹു അലയ്ഹി വസല്ലമ ) യുടെ വിയര്‍പ്പ്‌ എടുത്തു കുപ്പിയിലാക്കി. അപ്പോള്‍ നബി (സ്വ) ചോദിച്ചു: എന്താണ്‌
ഉമ്മുസുലൈം ഈ കാണിക്കുന്നത്‌? അവര്‍ പറഞ്ഞു ബര്‍ക്കത്തിനും സുഖത്തിനും വേണ്ടിയാണ്‌ ഇത്‌ എടുത്തത്‌. നബി (സ്വല്ലല്ലാഹു അലയ്ഹി വസല്ലമ ) പ്രതികരിച്ചു: നീ പറഞ്ഞത്‌ വാസ്തവമാണ്‌. 

മറ്റൊരു സംഭവം നോക്കൂ അസ്മാ ബീവി (റ) നബി (സ്വല്ലല്ലാഹു അലയ്ഹി വസല്ലമ )യുടെ ജുബ്ബ സൂക്ഷിച്ചിരുന്നു. കുട്ടികള്‍ക്ക്‌ രോഗം വരുമ്പോള്‍ ഇത്‌ വെള്ളത്തില്‍ മുക്കി ബർക്കത്തിന്‌ വേണ്ടി കുട്ടികള്‍ക്ക്‌ അതിന്റെ വെള്ളം കൊടുക്കുമായിരുന്നു. 

നബി (സ്വല്ലല്ലാഹു അലയ്ഹി വസല്ലമ ) സാധാരണ മ
നുഷ്യനല്ല എന്നതിന്‌ ഇതുപോലുള്ള പല തെളിവുകളും ഉണ്ട്‌. പല അചേതന വസ്‌തുക്കളും ജീവജാലങ്ങളും നബി യോട് സംസാരിച്ചിട്ടുണ്ട. വൃക്ഷങ്ങളും കല്ലുകളും നബി യോട് സലാം പറഞ്ഞിട്ടുണ്ട്‌, പരാതി പറഞ്ഞിട്ടുണ്ട്‌. നബി (സ്വല്ലല്ലാഹു അലയ്ഹി വസല്ലമ യുടെ മുറിക്കപ്പെട്ട നഖങ്ങള്‍ മുആവിയ (റ) സൂക്ഷിച്ചുവെച്ചു. 

ഞാന്‍ മരിക്കുമ്പോള്‍ എന്റെ കഫം പുടവയില്‍ വെക്കണമെന്ന്‌ വസ്വിയത്‌ ചെയുകയും ചെയ്തു. നബി (സ്വല്ലല്ലാഹു അലയ്ഹി വസല്ലമ )
യുടെ ശരീരാവശിഷ്ടങ്ങള്‍ കൊണ്ട്‌ ബര്‍കത്‌ എടുക്കല്‍ തൌഹീദിന്റെ ഭാഗമാണ്‌.

അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസത്തിന്റെ ഭാഗമാണ്‌. അവയെ ബഹുമാനിക്കുകയും ബര്‍ക്കത്ത്‌ എടുക്കുകയും ചെയ്യല്‍ പുണ്യമുള്ള കാര്യങ്ങളാണ്‌. ഈ നബിദിന സന്ദേശത്തില്‍ അഹ്ലുസ്സുന്ന:യുടെ വിശ്വാസത്തിന്റെ ഭാഗമായ ബര്‍ക്കത്തെടുക്കല്‍ പുണ്യമാണെന്ന്‌ സന്ദേശം നല്‍കി ഈ ചെറിയ പ്രഭാഷണം ഞാന്‍ നിര്‍ത്തട്ടെ.

അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു..

Credit : SJM Meelad Prasangam




Post a Comment

0 Comments