Niskaaram (നിസ്‌കാരം)

നിസ്‌കാരം

ഒരിക്കല്‍ നബി(സ്വല്ലല്ലാഹു അലയ്ഹി വസല്ലമ ) പറഞ്ഞു: നിങ്ങളുടെ വീടിന്റെ സമീപത്തു കൂടി ഒരു പുഴ ഒഴുകുന്നുവെന്ന്‌ സങ്കല്‍പിക്കുക. ആ പുഴയില്‍ ഒരാള്‍ അഞ്ചു നേരവും കുളിക്കുകയും ചെയ്യുന്നു. എന്നാല്‍ ആ വ്യക്തിയുടെ ശരീരത്തില്‍ വല്ല അഴുക്കും ശേഷിക്കുമോ സ്വഹാബാക്കളേ. എല്ലാവരും പറഞ്ഞു: ഇല്ല. അഴുക്കുകള്‍ ശേഷിക്കുകയില്ല  എന്നാല്‍ ഇപ്രകാരമാണ്‌ അഞ്ച്! നേരത്തെ നിസ്‌കാരം.

അഞ്ചു നേരം കൃത്യമായി നിസ്കരിച്ചാല്‍ പാപങ്ങളില്‍ നിന്ന്‌ മുക്തമാകും. ഒരു വിശ്വാസിയുടെയും അവിശ്വാസിയുടെയും ഇടയില്‍ വേര്‍തിരിക്കുന്ന അടയാളം അഞ്ചു നേരത്തെ നിസ്‌കാരമാകുന്നു. നബി(സ്വ) പ്രബോധനം ചെയ്ത കാര്യങ്ങളില്‍ ഏറ്റവും പ്രധാനമായതു നിസ്കാരമാണ്‌. സമയബന്ധിത നിര്‍ബന്ധ കര്‍മ്മമാണ്‌ സത്യവിശ്വാസിക്ക്‌ നിസ്കാരംഎന്ന്‌ അല്ലാഹു ഖുര്‍ആനിലൂടെ ഉണര്‍ത്തിയല്ലേ.

ഒരിക്കല്‍ നബി (സ്വല്ലല്ലാഹു അലയ്ഹി വസല്ലമ ) യോട് ചോദിക്കപ്പെട്ടു: ഏത്‌ പ്രവര്‍ത്തനമാണ്‌ ഏറ്റവും പുണ്യമായത്‌. അവിടുന്ന്‌ മറുപടി പറഞ്ഞു: നിസ്‌കാരം അതിന്റെ ആദ്യ വഖ്ത്തില്‍ നിര്‍വഹിക്കുക. നോക്കൂ, നിസ്‌കാരം യധാവിധി നിര്‍വഹിക്കുന്ന സത്യവിശ്വാസി നന്നായിരിക്കും. അയാളെല്ലാ മാലിന്യങ്ങളില്‍ നിന്നും കാപട്യങ്ങളില്‍ നിന്നും മുക്തനായിരിക്കും.

ശരീരവും മനസ്സും നല്ലതായിരിക്കും. മാത്രമല്ല, മനസ്സമാധാനം ഉണ്ടായിരിക്കും. മനസ്സാന്നിധ്യത്തോടെ കൂടിയും ഭയഭക്തിയോടെ കൂടിയുമാണ്‌ നിസ്കരിക്കേണ്ടത്‌. സത്യവിശ്വാസി ഏകാഗ്രചിത്തനായി അല്ലാഹുവിന്റെ മുമ്പില്‍ നില്‍ക്കുന്ന കാഴ്ചയാണ്‌ നിസ്കാരം.

നിസ്‌കാരം സമയം വിട്ടു പിന്തിക്കാന്‍ പാടില്ല. കഴിയുന്നതും ജമാഅത്തായി
നിസ്കരിക്കണം. ഒരാള്‍ ഒറ്റയ്ക്ക്‌ നിസ്‌കരിക്കുന്നതും ജമാഅത്തായി നിസ്കരിക്കുന്നതും തമ്മില്‍ വൃത്യാസമുണ്ട്‌. ജമാഅത്തായി നിസ്കരിക്കാമ്പോള്‍ 27 ഇരട്ടി പ്രതി ഫലമാണ്‌ ലഭിക്കുന്നത്‌. ആധുനിക സമൂഹത്തില്‍ നിസ്കാരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തേണ്ടതുണ്ട. ഈ സമുദായത്തിന്റെ മേല്‍ അല്ലാഹു നിര്‍ബന്ധമാ ക്കിയ ഒരു കര്‍മ്മം എങ്ങനെയാണ്‌ ഉപേക്ഷിക്കാന്‍ കഴിയുക.

ഈ നബിദിനത്തില്‍ എനിക്ക്‌ നിങ്ങള്‍ക്ക്‌ തരാനുള്ള സന്ദേശം നിസ്‌കാരം യഥാവിധി സമയത്ത്‌ തന്നെനിങ്ങള്‍ നിര്‍വഹിക്കുക എന്നതാണ്‌. ഇത്രയും പറഞ്ഞുകൊണ്ട്‌ എന്റെ ഈ ചെറിയ പ്രസംഗം ഞാന്‍ ചുരുക്കുന്നു. പ്രാര്‍ത്ഥന വസ്വിയ്യത്തോടെ,

അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു..


Credit : SJM Meelad Prasangam




Post a Comment

0 Comments