Palisha Yenna Chushanam (പലിശ എന്ന ചുഷണം)

പലിശ എന്ന ചുഷണം

ബഹുമാന ഉസ്താദുമാരെ, ആദരണീയരായ രക്ഷിതാക്കളെ, സ്നേഹനിധി
കളായ ക്കൂട്ടുകാരെ ഞാന്‍ നിങ്ങള്‍ക്ക്‌ ഒരു സംഭവം പറഞ്ഞുതരാം: വിശുദ്ധ
റമളാനിലെ 27 ന്റെ പ്രഭാതത്തില്‍ ഒരു കൂട്ടി തന്റെ പിതാവിന്റെ ഖബറിടത്തില്‍ ഖുര്‍ആന്‍ ഓതുകയായിരുന്നു. പെട്ടെന്ന്‌ പിതാവിന്റെ തൊട്ടടുത്ത ഖബ്റിന്‌ അകത്തു നിന്നും അതിഭയാനകമായ ഒരു ശബ്ദം കേട്ടു കുട്ടി തിരിഞ്ഞുനോക്കി. ആരെയുംകാണാനില്ല.

കുട്ടിക്ക്‌ മനസ്സിലായി ഇത്‌ ഖബറില നടക്കുന്ന ശിക്ഷയാണെന്ന്‌ ആരുടേതാണീ ഖബര്‍? എന്തിനാണ്‌ ശിക്ഷിക്കപ്പെടുന്നത്‌? കുട്ടിയുടെ മനസ്സ്‌ തേങ്ങി. കുട്ടി ഖബറിന്റെ അടുക്കല്‍ നിന്നും പോയി. അദ്ദേഹത്തെ കുറിച്ച അന്വേഷിച്ചു.

അദ്ദേഹത്തെക്കുറിച്ച്‌ പലരും നല്ല അഭിപ്രായമാണ്‌ പറഞ്ഞത്‌. കൃത്യമായി നിസ്‌കരിക്കുന്ന ആള്‍, ജമാഅത്തില്‍ കൃത്യമായി പങ്കെടുക്കുന്ന ആള്‍, നല്ല സ്വഭാവത്തിന്റെ ഉടമ. പക്ഷേ, അയാള്‍, ഒരു ബിസിനസ്സുകാരനായിരുന്നു. ബിസിനസില്‍ പലിശ വാങ്ങുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ കച്ചവടം പലിശയില്‍ അധിഷ്ഠിതമായി രുന്നു.

അപ്പോള്‍ ആ കുട്ടിക്ക്‌ മനസ്സിലായി പലിശ ഇടപാട നടത്തിയതിന്റെ പേരി
ലാണ്‌ അദ്ദേഹം ശിക്ഷിക്കപ്പെടുന്നത്‌. നോക്കൂ, ,പ്രിയപ്പെട്ട കൂട്ടുകാരെ, നിസ്‌കാരം ഉണ്ടായിട്ടും കൃത്യമായി ജമാഅത്തില്‍ പങ്കെടുത്തിട്ടും നല്ല സ്വഭാവക്കാരനായിട്ടും അദ്ദേഹം ഖബ്റില്‍ ഭയാനകമായി ശിക്ഷിക്കപ്പെടുകയാണ്‌.

പ്രിയരെ, പലിശ വന്‍കുറ്റമാണ്‌. ഇസ്‌ലാമില്‍ ചെറുദോഷങ്ങളും വന്‍ ദോഷ
ങ്ങളും ഉണ്ട്‌. ഏഴ മഹാപാപങ്ങളില്‍ ഒന്നായി നബി(സ്വ) എണ്ണിയ ഒന്നാണ്‌ അത്‌. അത്‌ മനുഷ്യനെ നശിപ്പിച്ചു കളയും. എല്ലാ നന്മകളെയും ഇല്ലായ്മ ചെയ്യുന്ന ഒന്നാണ്‌ പലിശ. നബി(സ്വല്ലല്ലാഹു അലയ്ഹി വസല്ലമ ) പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിന്‌ സാക്ഷിയാകുന്നവരെയും എഴുത്തുകാരനെയും ശപിച്ചു. പലിശ ചൂഷണമാണ്‌.

അത്‌ നിര്‍മാര്‍ജനം ചെയ്യേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. കടം കൊടുക്കുകയും വായ്പ കൊടുക്കുകയും ധര്‍മം ചെയ്യുകയും ചെയ്തുകൊണ്ട്‌ ഇത്‌ തുടച്ചുനീക്കേണ്ടതാണ്‌. മഹാനായ നബി(സ്വല്ലല്ലാഹു അലയ്ഹി വസല്ലമ ) ഹജ്ജത്തുല്‍ വദാഇല്‍ അവിടുത്തെ അവസാന പ്രസംഗത്തില്‍ പലരെയും മുന്‍നിര്‍ത്തി പറഞ്ഞത്‌ പലിശ വാങ്ങുകയും കൊടുക്കുകയും
അരുത്‌. ഇപ്പോള്‍ പലിശയ്ക്ക്‌ നല്‍കിയിട്ടുള്ളവര്‍ മൂലധനം വാങ്ങി മറ്റെല്ലാം ഒഴി വാക്കേണ്ടതാണ്‌.

ഈ പ്രഖ്യാപനത്തിലൂടെ പലിശ എന്ന മാരക വിപത്തിന്റെ
വാതില്‍ കൊട്ടിയടച്ചു. സമൂഹത്തില്‍ ഇന്ന്‌ പലരും അശ്രദ്ധമായി പലിശ വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നു. ഏത്‌ അടിസ്ഥാനത്തിലാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. ഇസ്‌ലാം കര്‍ശനമായി നിരോധിച്ചതല്ലേ. സമൂഹമേ, പലിശയുടെ ഗൌരവം മനസ്സിലാക്കി നാം അതില്‍ നിന്നും വിട്ടു നിന്നെ മതിയാകു.

ഇരുലോകത്തും നമുക്ക്‌ വിജയികളായി തീരണം. ഈ നബിദിന സന്ദേശത്തില്‍ അതിന്റെ ഗൌരവം നിങ്ങള്‍ക്ക്‌ ഞാന്‍ മനസ്സിലാക്കി തരുന്നു. നിങ്ങള്‍ തിരുത്തുമെന്ന്‌ എനിക്ക്‌ പ്രതീക്ഷയുണ്ട്‌.
ഇന്നല്ലെങ്കില്‍ നാളെ നാം മരിക്കേണ്ടവരാണ്‌ എന്ന ചിന്ത നമ്മുടെ ഹൃദയത്തില്‍ ഉണ്ടാകണം. ഈ നബിദിന സന്ദേശത്തില്‍ പലിശയുടെ ഗൌരവം ഉണര്‍ത്തി തല്‍കാലം ഞാന്‍ വിരമിക്കുന്നു.

അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു..

Credit : SJM Meelad Prasangam


Post a Comment

0 Comments