Pravaajakanmaar (പ്രവാചകന്‍മാര്‍)

പ്രവാചകന്‍മാര്‍

പ്രിയപ്പെട്ട അധ്യക്ഷര്‍, ഉസ്താദുമാര്‍, സഹപാഠികള്‍ എന്റെ ശബ്ദം
ശ്രദ്ധിക്കുന്ന നാട്ടുകാര്‍. ‏السلام عليكم‎
ഈ മഹത്തായ വേദിയില്‍ പ്രവാചകന്‍മാരെ കുറിച്ചാണ്‌

ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്‌. നാഥന്‍ തൌഫീഖ്‌ ചെയ്യട്ടേ.
പ്രിയമുള്ളവരെ. മനുഷ്യരെ ഇസ്‌ലാം മതത്തിലേക്ക്‌ ക്ഷണിക്കു
ന്നതിനും അവരെ സംസ്കരിക്കുന്നതിനുമാണ്‌ അല്ലാഹു പ്രവാ
ചകന്‍മാരെ ഭൂലോകത്തേക്ക്‌ അയച്ചത്‌.

വിവിധ ദേശത്തും കാലത്തുമായി ഒരുലക്ഷത്തിലധികം പ്രവാ
ചക൯മാര്‍ വന്നു പോയി. ആദ്യ മനുഷ്യനായ ആദം നബിയെ പ്ര
വാചകനായി നിയോഗിച്ചു കൊണ്ടാണ്‌ അല്ലാഹു അവന്റെ മത
ത്തെ മനുഷ്യര്‍ക്‌ പരിചയപ്പെടുത്തിയത്‌.

ജനം തെറ്റിലേക്ക്‌ വഴിമാറിക്കൊണ്ടിരുന്നപ്പോഴൊക്കെ അല്ലാ
ഹു പ്രവാചകന്‍മാരെ അയച്ചു കൊണ്ടിരുന്നു. ജീവിത ലക്ഷ്യം മ
നുഷ്യര്‍ വിസ്മരിച്ചപ്പോഴൊക്കെ ഇതാവര്‍ത്തിച്ചു പോന്നു.
ഓരോ പ്രവാചകന്‍മാരും അവരുടെ കാലത്തിനും ദേശത്തിനും
യോജ്യമായ പ്രബോധനങ്ങളാണ്‌ നടത്തിയത്‌. ആരും അട
ങ്ങിയിരുന്നില്ല. അങ്ങാടികളിലും, ആഘോഷ വേദികളിലും,
ആശള്‍കുട്ടങ്ങള്‍ക്കിടയിലും പ്രവാചകൻമാർ തങ്ങളുടെ ദൌത്യം
നിര്‍വഹിച്ചു പോന്നു. പ്രബോധനവുമായി രംഗത്തിറങ്ങിയ പ്ര
വാചകന്‍മാരെ പുമാലയിട്ടയാരുന്നില്ല ജനം സ്വീകരിച്ചത്‌. മര്‍ദന
ങ്ങള്‍ കൊണ്ടാണ്‌ വരവേറ്റിരുന്നത്‌.

മനുഷ്യനെ സൃഷ്ടിച്ചത്‌ അല്ലാഹുവാണെന്നും ആരാധ്യനായി
അല്ലാഹു മാത്രമെ ഉള്ളൂ എന്നും അവര്‍ ജനങ്ങള്‍ക്കിടയില്‍ പറ
ഞ്ഞു കൊണ്ടിരുന്നു. നാട്ടുപ്രമാണിമാര്‍ക്കും, ഗ്രാമ മുഖ്യന്‍
മാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കും ഇതൊന്നും ദഹിച്ചിരുന്നില്ല.
അവര് പ്രവാചകന്‍മാരെ ക്രൂരമായ പീഡനങ്ങള്‍കിരയാക്കി. എല്ലാം
മുഅ്ജിസത്തുകള്‍ കൊണ്ട്‌ അവര്‍ നേരിട്ടു.

പ്രവാചകന്‍മാര്‍ നമുക്കെന്നും മാതൃകയാണ്‌. അവര്‍ നടത്തിയ
ദൌത്യം നാമാണിപ്പോള്‍ നിര്‍വഹിക്കേണ്ടത്‌. വിശുദ്ധ ഇസ്‌ലാമി
നെ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തി കൊടുക്കാന്‍ നാം ബാധ്യ
സ്ഥരാണ്‌. അത്തരം കാര്യങ്ങള്‍ക്  ‌ ഈ നബി ദിനാഘോഷ പരി
പാടികള്‍ കാരണമാകട്ടെ എന്ന്‌ അഭ്യാര്‍ഥിച്ച്‌ ഞാന്‍ എന്റെ പ്ര
സംഗം ഉപസംഹരിക്കുന്നു. ‏السلام عليكم

Post a Comment

0 Comments