Raakili Paatinde (രാകിളി പാട്ടിന്റെ)

Click this link to watch video

യാ നബിയേ സലാം
യാ റസൂലേ സലാം
യാ മുഹമ്മദ്‌ നബിയേ സലാം

രാകിളി പാട്ടിന്റെ
ശ്രുതിയിൽ ലയിച്ചു ഞാൻ
രാവുറങ്ങാതെ ഇരുന്നു
രാഗാർദ്രമാം സ്വര ഗീതിയിൽ ഞാൻ
എന്റെ ത്വാഹാവിൻ മദ്ഹിൽ
അലിഞ്ഞു ത്വഹവിൻ മദ്ഹിൽ അലിഞ്ഞു

യാ നബിയേ സലാം
യാ റസൂലേ സലാം
യാ മുഹമ്മദ്‌ നബിയേ സലാം
(രാകിളി )

യാ നബിയേ സലാം
യാ റസൂലേ സലാം
യാ മുഹമ്മദ്‌ നബിയേ സലാം....


മക്കത്ത് പൂത്തൊരു
ഈന്ത മരത്തിലെ
ഓരില യായെങ്കിൽ
ഹക്കൊത്ത മുഹമ്മദ്‌
നടകൊണ്ട വഴിയിലെ
മൺതരി യായെങ്കിൽ

മുത്ത്‌ ബിലാലിന്റെ
മുത്ത് ബിലാലിന്റെ
ബാങ്കൊലി പരത്ത്ണ
കാറ്റലയാ യെങ്കിൽ

മുൻപരാം അമ്പിയാ വന്നുള്ള
നാട്ടിൽ ഞാൻ അന്ന് പിറന്നെങ്കിൽ.....
ആാാ... അന്ന് പിറന്നെങ്കിൽ...
(മക്കത്ത് )

സാഗരം ദൂരെ ഒളി ലെങ്കിടും നൂറേ
സാദരം ചാരെ അണയേണമിവൻ പൂവേ
ചൊല്ലിടുന്നിതാ നിലാവേ
സങ്കടങ്ങളേറെ ഞാനേ....
ആാാ

ത്വയ്യിബ തൻ ചാരെ 
ദിനരാത്രികളില്ലാതെ 
ചൊല്ലി ഞാൻ ഏറെ 
സ്വലാവത്തുകൾ എൻജീവേ 
കദനമൊന്ന് കേൾക്കൂ  നൂറേ  
കനവിൽ ഒന്ന് വാ നിലാവേ... 
ആാാാ..... 

എന്നെ വിളിക്കാൻ ഒന്ന് പറയു 
സിദീഖുൽ അക്ക്ബാർ.. 
എന്നെശ്രവിക്കാൻ ഒന്ന് ഉണർത്തു 
ഉമറുബ്നുൽ  ഖത്താബ്.. 

മുത്തിൻ ചാരെ ഖിയാമത്തോളം 
നിൽക്കാൻ ഭാഗ്യമുള്ളോരേ... (2)

എന്നെ ഒന്ന് പറഞീടാമോ തിങ്കളോട്‌  (2)

(എന്നെ വിളിക്കാൻ )

സ്വാന്തനതീരം മദീന (3)

മധുര പ്രഭാവനം ബലദുൽ അമീന... 
സ്വാന്തന തീരം മദീന 

അകലെ മദീനയിൽ 
അന്തി മയങ്ങുന്ന 
ത്വാഹാ നബിയേ ഞാൻ എന്നു കാണും 
അരികിലെത്താമെന്ന മോഹത്താൽ 
ഈ പാപി പാടാൻ തുടങ്ങി ഇതത്രകാലം 
അകതാരിൽ പേമാരി പോലെ 
കുളിരേകും അവിടുത്തെ മദ്ഹെന്റെ തമ്പുരാനെ 
അകം നൊന്ത് കേഴുന്നു നാഥാ 
നിൻ മുന്നിൽ സവിധം തിരു റൗള്ളാ എത്തീടാനേ... 

കിനാവിൽ ഹബീബിനെ കാണാൻ. 
കിനാവിൽ ഹബീബിനെ കാണാൻ 
കൊതിക്കുന്ന ഒരു പാപി പാടുന്നിതാ 
വിഷാദങ്ങളാലെ ഞാൻ പാടുന്ന 
തിരുഗീതം കേൾക്കും നബിയേ അസ്സലാം 
കേൾക്കും നബിയേ അസ്സലാം 

മൗലാ..... മൗലാ... മൗലാമേരാ.. മൗലാ.... 
ആാാാാ....... 
(മൗലാ..)4



Post a Comment

0 Comments