Sambhaashanam : 1

A.അസ്സലാമു അലൈക്കും

B.വഅലൈക്കുമുസ്സലാം

A.നാല് ദിവസമായി നീ മദ്രസയിൽ വരുന്നില്ലല്ലോ കാരണമെന്താ

B.സ്കൂളിലേക്ക് കുറെ വർക്ക് ചെയ്യാനുണ്ടായിരുന്നു പിന്നെ പഠിക്കാനുമുണ്ടായിരുന്നു

 A.സുബ്ഹാനള്ളാ
     മദ്രസയിലേക്ക് ഉസ്താദ് പറയുന്ന കാര്യങ്ങൾ നീ  ചെയ്യാറില്ലല്ലോ അതിനുവേണ്ടി നീ ലീവാക്കാറില്ലല്ലോ   

B.അത് ഉമ്മ പറയാറുണ്ട് നീ സ്കൂളിലെ കാര്യങ്ങൾ പഠിച്ചതിനുശേഷം മദ്രസയിൽ ഉള്ളത് പഠിച്ചാൽ മതി എന്നുംപത്താം ക്ലാസിൽ പത്ത് എ പ്ലസ് കിട്ടണം എന്നും

A. മോനെ കേട്ടോ നിൻറെ പത്ത് എ പ്ലസും 
നീ മേടിച്ചാൽ  നിനക്കും നിൻറെ ഉമ്മാക്കും അത് ഉപകരിക്കുന്നത് ചുരുങ്ങിയ കാലം മാത്രം എന്നാൽ ഖുർആൻ പഠിച്ചാൽ നിനക്ക് പരലോകത്ത് 100 എ പ്ലസ് കിട്ടും

B.അപ്പോൾ സ്കൂളിൽ പോകണ്ട എന്നാണോ നീ പറയുന്നത്

A.അങ്ങനെയല്ല
 മദ്രസയിൽ പഠിക്കാതെ അതിനുവേണ്ടി മാത്രം സമയം കളയരുത് എന്നാണ് ഞാൻ പറഞ്ഞത്

B.ശരി കാര്യം എനിക്ക് മനസ്സിലായി ഞാൻ നാളെ മുതൽ കൃത്യമായിട്ട് വരാം  നീ എൻറെ ഉമ്മാക്ക്
കാര്യങ്ങൾ പറഞ്ഞ്  മനസ്സിലാക്കി കൊടുക്കണം

A.ഇൻഷാ അള്ളാ ഉമ്മാനെ ഞാൻ കാണാം നമുക്ക് ഈ കാര്യങ്ങൾ കൂടുതൽ  ചർച്ച ചെയ്യണം അതിന്ന് പിന്നീട് കാണാം

B.എന്നാൽ ശരി ഇൻഷാ അള്ളാ പിന്നീട് കാണാം

 A.അസ്സലാമു അലൈക്കും

B. വഅലൈക്കുമുസ്സലാം


Post a Comment

0 Comments