Shaanda Sumohana Naalil (ശാന്തസുമോഹനനാളില്‍)

ശാന്തസുമോഹനനാളില്‍
ശാന്തിതൻ ദൂതര്‍വന്നദിനമില്‍
പാടാം മുത്ത്നബിയോരേ
പുകളേറെ അറിവീരേ

മക്കയില്‍ വന്നുള്ള തിങ്കളാ
ഹാശിമി വംശമില്‍ തങ്ങളാ
ആഖിറലോകത്തെ രക്ഷകാ
വേഷമണിഞ്ഞിടും കൌതുക
താരകതെളിമചിന്തും നബിയാ
താമരതോറ്റിടുന്നു ഒളിയാ

അക്രമപാതകള്‍ നീക്കിയോര്‍
അനിതിമാറ്റിയ സയ്യിദോര്‍
അല്‍അമീനായി വളര്‍ന്നവര്‍
അപദാനങ്ങള്‍ ഏറെയുള്ളവര്‍
ആനബിയോരില്‍ സ്വലാത്തോതാം
ആയിരം സലാമുകള്‍ പറയാം

Post a Comment

0 Comments