Shuchitwam Islaamil (ശുചിത്വം ഇസ്‌ലാമില്‍)

ശുചിത്വം ഇസ്‌ലാമില്‍

ആദരണീയരായ ഉസ്താദുമാരേ, പ്രിയപ്പെട്ട കൂട്ടുകാരേ,

നബി (സ്വ) ഒരു ദിവസം സ്വഹാബാക്കളോടൊപ്പം ഖബറാളികളുടെ അരികി
ലൂടെ സഞ്ചരിക്കുകയായിരുന്നു. നബി തങ്ങള്‍ അടുത്തുള്ള രണ്ട്‌ ഖബറുകള്‍ ചൂണ്ടി ഈ രണ്ടു ഖബ്റിലുള്ളവരും ശിക്ഷിക്കപ്പെടുകയാണെന്ന്‌ പറഞ്ഞു. സ്വഹാബാക്കള്‍ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരെ എന്തിനാണ്‌ അവര്‍ ശിക്ഷിക്കപ്പെടുന്നത്‌.

നബി (സ്വല്ലല്ലാഹു അലയ്ഹി വസല്ലമ ) പറഞ്ഞു: ഇതില്‍ ഒരാള്‍ ഏഷണിക്കാരനും, മറ്റേയാള്‍ മൂത്രശുദ്ധി വരുത്താത്തയാളുമായിരുന്നു. നബി(സ്വല്ലല്ലാഹു അലയ്ഹി വസല്ലമ ) സഹാബാക്കളോട് പച്ചയാ
യ ഒരു കമ്പ്‌ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അത്‌ രണ്ട്‌ കഷ്ണമായി മുറിച്ച്‌ ഖബ
റിടത്തില്‍ കുത്തി. ഇവരുടെ ശിക്ഷ ലഘൂകരിക്കാന്‍ വേണ്ടിയായിരുന്നു ഇത്‌. ആപച്ച കമ്പുകള്‍ പച്ചയായി നില്‍ക്കുന്ന കാലത്തോളം തസ്ബീഹ്‌ ചൊല്ലി മയ്യിത്തിന്‌ ശിക്ഷ ലഘൂകരിക്കാന്‍ കാരണമായിത്തീരും.

ശുദ്ധിയുടെ പ്രാധാന്യം എടുത്തുകാട്ടാനാണ്‌ ഞാന്‍ ഈ സംഭവം പറഞ്ഞത്‌. നബി (സ്വല്ലല്ലാഹു അലയ്ഹി വസല്ലമ) പറഞ്ഞു: ഈമാനിന്റെ  ര്‍ദ്ധഭാഗമാണ്‌ ശുചിത്വം. ശുദ്ധിക്ക്‌ വളരെ സ്ഥാനം നല്‍കിയ മതമാണ്‌ ഇസ്ലാം. പശ്ചാത്തപിക്കുന്നവരെയും ശുദ്ധിയുള്ളവരെയും അല്ലാഹു ഇഷടപ്പെ
ടുന്നുവെന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിക്കുന്നത്‌.

ഈ പ്രസ്താവനയിലൂടെ ശുദ്ധിയില്ലാത്തവനെ ഞാന്‍ ഏറ്റെടുക്കില്ല എന്ന
ല്ലേ നബി(സ്വ) പറഞ്ഞത്‌. ദന്ത ശുദ്ധീകരണത്തിന്‌ ഇസ്‌ലാം വലിയ സ്ഥാനം
നല്‍കി. ദന്തശുദ്ധീകരണവും വായ ശുദ്ധിയാക്കുന്നതും അല്ലാഹുവിനു തൃപ്തി
പെട്ട കാര്യമാണെന്നും നബി (സ്വ) ഉണര്‍ത്തി. വസ്ത്രം ശരീരം പരിസരം എന്നിവ എപ്പോഴും ശുദ്ധിയായിരിക്കണം.

അതുകൊണ്ടാണല്ലോ നബി (സ്വല്ലല്ലാഹു അലയ്ഹി വസല്ലമ ) പറഞ്ഞത്‌
എന്റെ സമുദായത്തിന്‌ പ്രയാസകരമായി തീരില്ലായിരുന്നുവെങ്കില്‍ എല്ലാ
വുളുഇന്നോടൊപ്പവും ദന്ത ശുദ്ധി വരുത്താന്‍ ഞാന്‍ നിര്‍ബന്ധമായി കല്‍പ്പിക്കുമായിരുന്നു. നബി(സ്വല്ലല്ലാഹു അലയ്ഹി വസല്ലമ ) പറഞ്ഞതിലൂടെ ഒരാളുടെ ശരീരവും വസ്ധ്രവും പരിസര
വും ശുദ്ധിയായിരിക്കേണ്ടതിന്റെ ആവശ്യകത എത്രമാത്രമാണെന്ന്‌ മനസ്സിലാക്കാ വുന്നതാണ്‌. ശുദ്ധീകരണം കൊണ്ട്‌ നമ്മുടെ മാനസികാവസ്ഥ തന്നെ നന്നായി തീരും.

ദന്ത ശുദ്ധീകരണത്തിലൂടെ വായുടെ ദുര്‍ഗന്ധം അകറ്റാന്‍ കഴിയും. മഹാ
നായ ഇമാം ശാഫിഈ(റ) പറഞ്ഞു ഒരാളുടെ വസ്ത്രം നന്നായാല്‍ അയാളുടെ
മനസ്സിന്റെ പ്രയാസം മാറി. അള്ളാഹു ഭംഗിയുള്ളവനാണ്‌ അവന്‍ ഭംഗിയെ ഇഷ്ടപ്പെടുന്നു എന്ന കാര്യം നമുക്കറിയാമല്ലോ. പലപ്പോഴും നമ്മുടെ വീടും പരിസരവും വൃത്തിഹീനമായി കിടക്കുന്നതുകൊണ്ടാണ്‌ നമ്മുടെ ഇടയില്‍ പല മഹാമാരികളും പെയ്തിറങ്ങുന്നത്‌. ഭക്ഷണാവശിഷ്ടങ്ങള്‍ പൊതു സ്ഥലത്തേക്ക്‌വലിച്ചെറിയുക.

പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ പൊതുസ്ഥലത്ത്‌ നിക്ഷേപിക്കുകഇതൊന്നും ഇസ്‌ലാമിക സംസ്‌കാരമില്ല. ഈ വിഷയത്തില്‍ നമ്മളെല്ലാവരും ശ്ര
ദ്ധാലുവാകണം. ഈ സന്ദേശം എല്ലാ ജനങ്ങളിലും എത്തിക്കണം. മാലിന്യമു
ക്തമായ അത്തരീക്ഷത്തില്‍ ജീവിക്കാന്‍ അല്ലാഹു നമുക്ക്‌ താഫീഖ്‌ നല്‍കട്ടെ.

ആമീന്‍.

അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു..


Credit : SJM Meelad Prasangam




Post a Comment

1 Comments

Share youtube link or audio file for lyrics