Tiru Nabi Vafaat (തിരുനബി വഫാത്ത്‌)

തിരുനബി വഫാത്ത്‌

ആദരണീയരായ ഉസ്താദുമാരെ, രക്ഷിതാക്കളെ, പ്രിയപ്പെട്ട കൂട്ടുകാരെ... ഞാന്‍ ഇന്ന്‌ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്‌ ഹബീബായ റസൂലുല്ലാഹി(സ്വല്ലല്ലാഹു അലയ്ഹീ വസല്ലമ ) വിയോഗത്തെ സംബന്ധിച്ച്‌ ഏതാനും വാക്കുകള്‍ പറയുന്നതിന്‌ വേണ്ടിയാണ്‌.



എന്റെയും നിങ്ങളുടെയും നേതാവായ ഹബീബായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലയ്ഹി വസല്ലമ ) അറുപത്തി മൂന്നാമത്തെ വയസ്സിലാണ്‌ ഈ ലോകത്തോട യാത്ര പറയുന്നത്‌. ആ സംഭവബഹുലമായ ജീവിതത്തിന്‌ തിരശ്ശീല വീഴുമ്പോള്‍ പ്രവാചക പരമ്പര അവസാനിച്ചു.



ഹിജ്റ 11 സഫര്‍ മാസം അവസാനം നബി(സ്വല്ലല്ലാഹു അലയ്ഹി വസല്ലമ ) രോഗബാധിതനായി. ആ രോഗംപതിമൂന്ന്‌ ദിവസം നീണ്ടുനിന്നു. രോഗം കഠിനമായി നബി(സ്വല്ലല്ലാഹു അലയ്ഹി വസല്ലമ ) ആയിശാ ബീവി(റ)

യുടെ വീട്ടില്‍ താമസിച്ചു.



നബി(സ്വല്ലല്ലാഹു അലയ്ഹി വസല്ലമ )ക്ക്‌ പള്ളിയില്‍ പോയി നിസ്കാരത്തിന്‌

നേതൃത്വം കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ അബൂബകര്‍ (റ)വിനെ പകരക്കാര നായി നിയമിച്ചു. നബി(സ്വല്ലല്ലാഹു അലയ്ഹി വസല്ലമ ) ഇല്ലാത്ത ഒരു ജമാഅത്ത്‌ നിസ്‌കാരം സ്വഹാബാക്കള്‍ക്ക്‌ ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.



ഒരു ദിവസം സ്വഹാബാക്കളുടെ സങ്കടംകണ്ടപ്പോള്‍ നബി(സ്വല്ലല്ലാഹു അലയ്ഹി വസല്ലമ ) രണ്ടുപേരുടെ ചുമലില്‍ കൈവെച്ച്‌ പള്ളിയിലേക്ക്‌ വന്നു.അവസാനത്തെ പ്രഭാഷണത്തില്‍ നബി(സ്വല്ലല്ലാഹു അലയ്ഹി വസല്ലമ ) സ്വഹാബാക്കളോട പറഞ്ഞു: ഞാന്‍ ആതിഥേയനായി മുമ്പേ പോകുന്നു. നിങ്ങള്‍ എന്റെ പിന്നാലെ വരുന്നതാണ്‌.



നിങ്ങളുടെ വാഗ്ദത്വ സ്ഥലം എന്റെ ഹൌളാണ്‌. നാളെ എന്നെ സമീപിക്കണമെന്ന്‌ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്റെ കൈയ്യും നാവും അനാവശ്യ കാര്യങ്ങളില്‍ നിന്നും തടഞ്ഞുകൊള്ളട്ടെ എന്ന മുന്നറിയിപ്പ നല്‍കി.



ഹിജ്റ പതിനൊന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ 12 തിങ്കള്‍ നബി(സ്വ) ഈ

ലോകത്തു നിന്നും യാത്രയായി. അവിടുത്തെ വഫാത്ത്‌ സ്വഹാബികള്‍ക്ക്‌ വിശ്വസിക്കാനായില്ല. മദീനയാകെ ശോകമൂബകമായി അവിടുത്തെ വഫാത്ത്‌ അറിഞ്ഞ വിശ്വാസികള്‍ ഏറെ ദു:ഖത്തിലായി. ഉമല്‍(റ)വിനു ബുദ്ധിഭ്രമം സംഭവിച്ചു.



ഉസ്മാന്‍(റ)നിശബ്ദനായി. അലി(റ) നിശ്ചലനായി. അബ്ദുല്ലാഹിബ്നു ഉനൈസ്(റ) മരിച്ചുവിണു. അബൂബകര്‍ സിദ്ദീഖ(റ) എല്ലാവരെയും ശാന്തരാക്കി. അങ്ങനെ രംഗം ശാന്തമായി. സ്വഹാബാക്കള്‍ യോഗം ചേര്‍ന്നു അബൂബക്കര്‍ സിദ്ദീഖ്(ര)വിനെ ഖലീഫയായി തെരഞ്ഞെടുത്തു. ശേഷം നബി(സ്വല്ലല്ലാഹു അലയ്ഹി വസല്ലമ )യെ കുളിപ്പിച്ചു കഫന്‍ ചെയ്തു.



സ്വഹാബാക്കള്‍ ഓരോരുത്തരായി നിസ്കരിച്ചു. ബുധനാഴ്ചയായിരുന്നു അവിടുത്തെ ഖബറടക്കം. ആയിശ ബീവിയുടെ വീട്ടില്‍ നബി(സ്വല്ലല്ലാഹു അലയ്ഹി വസല്ലമ ) വഫാത്തായ അതേ സ്ഥലത്തു തന്നെ നബി(സ്വല്ലല്ലാഹു അലയ്ഹി വസല്ലമ)യെ ഖബറടക്കി. ഭൂമിയില്‍ ഏറ്റവും പുണ്യമാക്കപ്പെട്ട ഈ സ്ഥലത്തിന്‌ അല്‍ഹുജ്റത്തു ശരീഫ എന്നു പറയുന്നു. ഹജ്ജിന്‌ പോകുന്നവര്‍ ഹജ്ജ്‌ കഴിഞ്ഞ്‌ നബിസ്വല്ലല്ലാഹു അലയ്ഹി വസല്ലമ യുടെ റനള സന്ദര്‍ശിക്കാന്‍ കൂടി കരുതിയാണ്‌ പോകുന്നത്‌.



ഹബീബ്(സ്വല്ലല്ലാഹു അലയ്ഹി വസല്ലമ) പറഞ്ഞു: എന്റെ ഖബറിടം സന്ദര്‍ശിച്ചു എന്നാല്‍ അവനു സ്വര്‍ഗം നിര്‍ബന്ധമാണ്‌. ഒരാള്‍ ഹജ്ജ്‌ ചെയ്തു എന്നെ സന്ദര്‍ശിച്ചില്ല എന്നാല്‍ അവന്‍ എന്നോട പിണങ്ങിയവനാണ്‌.



പ്രിയ കൂട്ടുകാരേ, ഹബീബിനെ സന്ദര്‍ശിക്കാന്‍ റബ്ബ്‌ നമുക്കും തൌഫീഖ്‌ നല്‍കി



അനുഗ്രഹിക്കുമാറാകട്ടെ. ഇത്രയും പറഞ്ഞു കൊണ്ട്‌ എന്റെ എളിയ പ്രഭാഷണം ചുരുക്കട്ടെ. അല്ലാഹു നാം ഏവരെയും വിജയികളില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കു മാറാകട്ടെ ആമീന്‍, അസ്സലാമു അലൈക്കും.



Credit : SJM Meelad Prasangam


Post a Comment

1 Comments

Share youtube link or audio file for lyrics