Mahiyil Maha (മഹിയിൽ മഹാനായെന്നും)

രീതി: മഹിയിൽ മഹാസീനെന്ന്

മഹിയിൽ മഹാനായെന്നും ജനമഖിലം
വാഴ്ത്തുന്ന
മദ്ഹുയരും ആരോമൽ രാജാവുണ്ട്... അവരുടെ
മശ്ഹൂറാം പേരല്ലോ-മുത്ത് ഹബീബ്
(മഹിയിൽ)

പരിശുദ്ധ ദീനിന്റെ
പുകൾപെറ്റ നാടിന്റെ
പവിത്രതകാത്തുള്ള രാജാവാണ്-അവരുടെ
തിളക്കമുള്ള പേരല്ലോ-മുത്ത് ഹബീബ്
(മഹിയിൽ)

നേർവഴിയെ കാട്ടിയ നിയമങ്ങൾ നാട്ടിയ
നീതിയും പാലിച്ച സുൽത്താനാണ്-ലോകമിൽ
മഹിമയുടെ പേരല്ലോ-മുത്ത് ഹബീബ്
(മഹിയിൽ)

പരിഭവിക്കും ദേശത്ത്
പരിതാപംതീർത്തിട്ട്
പലവിധ സന്തോഷം കാട്ടിയതാണ് അവരുടെ
തിളക്കമുള്ള പേരല്ലോ-മുത്ത് ഹബീബ്

മഹിയിൽ മഹാനായെന്നും ജനമഖിലം
വാഴ്ത്തുന്ന
മദ്ഹുയരും ആരോമൽ രാജാവുണ്ട്
അവരുടെ
മശ്ഹൂറാം പേരല്ലോ-മുത്ത് ഹബീബ്

✍ Lyrics collection by Shihab Mangalamdam


Post a Comment

0 Comments