Muttatal Rasoolinte (മുത്താറ്റൽ റസൂലിന്റെ)

രീതി: അനർഘ മുത്തുമാല

മുത്താറ്റൽ റസൂലിന്റെ പൂങ്കരള്
മഹനീയ പദവിയിലിണങ്ങുന്നോള്
കനിവായറസൂൽതങ്കം ഫാത്വിമ ബീവി
കരളിന്റെ കഷ്ണമാകും ഫാത്വിമബീവി
(മുത്താറ്റൽ)

സുവർഗമിൽ സുഗന്ധമായി വിരിഞ്ഞപ്പൂവ്
ശറഫുറ്ററസൂലിൻ മുത്തായ പൂവ്...
സ്വർഗത്തിനേതാവാകുംമഹതിബീവി
സുന്ദരി ഫാത്വിമാബി റസൂലിൻകനി
(മുത്താറ്റൽ)

മഹ്മൂദിൻ മകൾക്കിണ അലിയാര് തങ്ങൾ...
മണവാട്ടി ഫാത്വിമക്കൊത്തിണയായ തങ്ങൾ
മംഗളനാളിൽ മുട്ട് ധ്വനികളില്ല
മിന്നുന്ന വൈരക്കല്ല് കട്ടിലുമില്ല
(മുത്താറ്റൽ)

ബീവിക്ക് കുസുമങ്ങൾ പിറന്നുവല്ലോ
ബഹുമാന ഹസൻ ഹുസൈൻ കനിയാണല്ലോ
ദീനിന്റെ ധ്വജവാനിലുയർത്തിയവർ
ധീരരായി പൊരുതിയുമന്ന് ശഹീദായോര്

മുത്താറ്റൽ റസൂലിന്റെ പൂങ്കരള്
മഹനീയ പദവിയിലിണങ്ങുന്നോള്
കനിവായറസൂൽതങ്കം ഫാത്വിമ ബീവി
കരളിന്റെ കഷ്ണമാകും ഫാത്വിമ ബീവി

✍ Lyrics collection by Shihab Mangalamdam



Post a Comment

0 Comments