Paadinabiyann Logaril (പാടിനബിയന്ന്)


രീതി: പാടിബിലാലെന്ന

പാടിനബിയന്ന് ലോകരില്-പണ്ട്
പാടില്ലെന്നോതി ജനതയില്
പാവനദിൻസ്ലാമിന്റെ വഴി
പാരിതിൽ വിരിച്ച് നയിച്ചവര്
(പാടിനബി)

ബദറിലുമുഹ്ദിലും പടനയിച്ചു-അന്ന്
ബദ് രീങ്ങൾ വീറോടെ പൊരുതിനിന്നു-
വമ്പുറ്റ കുഫ്ഫാറിൻ ശക്തികളെ
വീരധീരന്മാർ തകർത്തിടുന്നെ
(പാടിനബി)

ദുൽ ദുൽ കുതിരകുളമ്പടിയായ്-അലി
ദുൽഫുഖാറേന്തിപൊരുതിടുന്നു-
വീരപ്പുലിയലിയാരെ കണ്ട് പല
വീരബുജഹലുകൾ വീണിടുന്നു.
(പാടിനബി)

പടപൊരുതിസ്ലാമിൻ ശക്തിയേകി-
പടച്ചോന്റെ സഹായത്താൽ ധ്വജപാറി
പരിശുദ്ധയിസ്ലാമിൻകൊടിനാട്ടി
പരിപൂർണ്ണ വിജയ വഴി നേടി

പാടിനബിയന്ന് ലോകരില്-പണ്ട്
പാടില്ലെന്നോതി ജനതയില്
പാവനദിൻസ്ലാമിന്റെ വഴി
പാരിതിൽ വിരിച്ച് നയിച്ചവര്

✍ Lyrics collection by Shihab Mangalamdam


Post a Comment

0 Comments