Porishagal Yettidum (പോരിശകൾ ഏറിടും)


രീതി: ഉണ്ട് സഖീ ഒരുകുല മുന്തിരി

പോരിശകൾ ഏറിടും മുത്തിൻ
ജന്മദിനത്തിൻ മർഹബയായി
പന്ത്രണ്ടാം തിങ്കളിൽ രാവിൽ
മക്കയിൽ ലങ്കുകയായ്
(പോരിശകൾ)

അറിവിന്റെ അക്ഷരം നൽകി
ശോഭയേകിയ ത്വാഹ റസൂല്
അന്ത്യമതിൽ ഹൗളുൽ കൗസർ
നൽകും അവരല്ലേ.
(പോരിശകൾ)

പകൽ മുഴുവൻ നോമ്പ് നോറ്റു
പ്രാർത്ഥന നടത്തിയ മുത്ത് റസൂല്
പാതിരയിൽ റബ്ബിൻ സുജൂദിൽ
വിണു കിടന്നിടുന്നേ
(പോരിശകൾ)

സമദവനെ ദർശനം ചെയ്ത
ഇസ്റാഇന്റെ രാത്രിയിലന്ന്
സ്വർഗവും നരകവും കണ്ടവർ
ഭൂമിയിൽ വന്നിടുന്നെ
(പോരിശകൾ)

ജല്ലജലാലിൻ കൽപനകളോതി
തന്ന മുത്ത് റസൂല്
ജീവിതമിൽ സൗഭാഗ്യങ്ങളെ
ഒക്കെയൊഴിച്ചവര്
(പോരിശകൾ)

✍ Lyrics collection by Shihab Mangalamdam



Post a Comment

0 Comments