Satyanishediyaay Teeralle (സത്യനിഷേധിയായ് )

രീതി: കാഫ്മല കണ്ട ...

സത്യനിഷേധിയായ് തീരല്ലേ
സൽവഴിവിട്ട് നടക്കല്ലെ
സത്യമതിൽ നിന്നുമകന്നൊരുമനസ്സിനെ
സ്ഥിതിയോർത്തിടാതെ വസിക്കല്ലേ
(സത്യനിഷേധി)

ദുരജനക്കൂട്ടം വെടിയേണം
ദുർഗന്ധങ്ങൾ ഒഴിയേണം
ദൂതരെ വാക്കുകൾ പാലിച്ചു നാം
ദുൻയാവ് ജീവിതം നയിക്കേണം
(സത്യനിഷേധി)

അഖിലം പടച്ചവനെയോർക്കണം
ആഖിറലോകമോർക്കേണം
അവിടെ വിജയം നേടാനായ്
അമലുകൾ നിത്യം ചെയ്യേണം

അഗ്നി നിറയും നരകത്തെ
ആളികത്തും നരകത്തെ
ആരും മറന്ന് ജീവിക്കല്ലെ
അകമിൽ പേടി നിൽക്കേണ

സത്യനിഷേധിയായ് തീരല്ലേ
സൽവഴിവിട്ട് നടക്കല്ലെ
സത്യമതിൽ നിന്നുമകന്നൊരുമനസ്സിനെ
സ്ഥിതിയോർത്തിടാതെ വസിക്കല്ലേ

✍ Lyrics collection by Shihab Mangalamdam



Post a Comment

0 Comments