Yendinente Painkili (എന്തിനെന്റെ പൈങ്കിളി)

രീതി: അലിഫ് കൊണ്ട് നാവിൽ

എന്തിനെന്റെ പൈങ്കിളി എന്നെ വിട്ടുപോയി
എന്റെ മോഹമെല്ലാം വീണുടഞ്ഞുപോയി
കണ്ണുനീരും സ്വപ്നങ്ങളും ഇന്ന് ബാക്കിയായി
കണ്ണിൽ കാണാതെ പൈങ്കിളി നീ എത്ര ദൂരെയായി
(എന്തിനെന്റെ)

പോകും നേരം പറഞ്ഞില്ല പൈങ്കിളിനീ
പൊന്നുറസൂലിന്റെ നാട്ടിൽ പോയാടും നീ
കൊഞ്ചി കൊഞ്ചി പാറിപോകും അക്കരെകാണാൻ
കുഞ്ഞിമോൻ ആഗ്രഹങ്ങൾ അകലുകയാണെ
(എന്തിനെന്റെ)

ഇടനെഞ്ചിൽ പൊങ്ങിടുന്ന തേങ്ങലുമായി
ഇനിയും ഞാൻ ഇവിടെ തന്നെ കഴിയുകയായ്
നിന്റെ കൂടെ പോരുവാനായി മോഹമുദിച്ചു
നീട്ടിടട്ടെ കൈകൾ ചാതുരമുത്ത് റസൂലിൻ

എന്തിനെന്റെ പൈങ്കിളി എന്നെ വിട്ടുപോയി
എന്റെ മോഹമെല്ലാം വീണുടഞ്ഞുപോയി -
കണ്ണുനീരും സ്വപ്നങ്ങളും ഇന്ന് ബാക്കിയായി
കണ്ണിൽ കാണാതെ പൈങ്കിളി നീ എത്ര ദൂരെയായി

✍ Lyrics collection by Shihab Mangalamdam


Post a Comment

0 Comments