Udicha Nila Badroliv (ഉതിച്ച നിലാ ബദ്റൊളിവ്)


ഉതിച്ച നിലാ ബദ്റൊളിവ് സദാ
ഉലകതിലൊരുഹിതg പതമേകി ഹുദാ
സാദരതീരം നൂറ്  നബി
സുര സാരസഹാരം ത്വാഹ നബി
ത്വാഹ നബി തരുളാണ് നിധി
തരമൊഴുകിയ വരമേ തങ്കനധി ആസുഖദേശം ത്വയ്ബ പതി സുമവാടിയിലാണെൻ ത്വാഹനബി
താരകമോ സദനം
ഒരു താമര പൂവദനം
ത്വയ്ബ മലർ ഭവനം
ഒരു താജൊളിയോ സുവനം
                                   (ഉദിച്ചനിലാ)

ആധിയോൻ്റെ ഹാദി വന്നു
ആദമിന്നും മുമ്പേ...
ജ്യോതിമക്കാ.. വാതിദിക്കാ..
വീതിയോതി.. അന്നേ..
അന്ന് തൊട്ട് ഇന്നോളമെല്ലാം ചൊല്ലിയാനബി......
പൊന്ന് പോലെ മിന്നിടുന്ന പൂനബി
പാരിടത്തിൽ പാർവണത്തേൻ
പാൽനിലാ നബി...
പാകിയുള്ള പാതയെല്ലാം ഉന്നതി..

ഉന്നതിയുള്ള സന്നിദിയാണേ മണ്ണിലെ
മണിയറ മധുരിത റൗള

(ഉദിച്ചനിലാ)

തേൻ ചൊരിക്കും പൂങ്കനിക്കും
മേലെ മധുരം ത്വാഹാ
തേടിയെന്നുo പാടി ഞാനും
പാട്ടിലെല്ലാം ത്വാഹാ...
പഞ്ചവർണ്ണ പൈങ്കിളി തൻ പാട്ടിലും നബി...
പാൽനിലാവായ് പെയ്തിടും മഴയോ നബി...
പുഷ്യരാഗം ലെങ്കിടുന്ന  ചേലിലെൻ നബി...
പൂർണ്ണ ചന്ദ്രൻ  തോറ്റിടും അഴകോ നബി...

ഉന്നതിയുള്ള സന്നിദിയാണേ മണ്ണിലെ
മണിയറ മധുരിത റൗളാ
                          (ഉദിച്ച നിലാ)


Post a Comment

0 Comments