Ishq Pookum Sneha (ഇഷ്‌ഖ്‌ പൂക്കും സ്നേഹ)

Click this link to watch the video


ഇഷ്‌ഖ്‌ പൂക്കും സ്നേഹ സന്ധ്യ വിരുന്നു വന്നേ..
ഇഷ്ട്ടമേറെ ചൊന്നിടാം ഞാൻ ഹബീബിൽ പൊന്നേ..
മിസ്ക് വീശും പൂ മദീന മനസ്സിൽ നിന്നേ..
മുസ്തഫാ നബി തങ്ങളിൽ സൽ ഇശൽ പാടുന്നേ..(2)

മനസ്സിന്റെ മിഴികളിൽ മഴതുള്ളി തന്ന്..
മണി മുത്തിൻ മദ്ഹിന്റെ ഇശലലയിന്ന്..
മഹത്വങ്ങൾ നിറഞ്ഞുള്ള മദീനത്തെ മണ്ണിൽ..
മരണത്തി൯ മുമ്പെ ചാരെ വരാനാശാ നിറഞ്ഞ്...
മഹമൂദറ് നബിയില് സുന്ധര ഹാരം ചൊരിഞ്ഞ്...
മുന്തും നശീദ പാടി മനസ്സിന്റെ മോഹം ചൂടി...

     (ഇശ്ഖ് പൂക്കും)

കാരുണ്യത്തി൯ കിരണങ്ങൾ ലോകമെങ്ങും ചൊരിഞ്ഞ്....
കനിവിന്നായ് ഈത്തമര പോലും പൊട്ടികരഞ്ഞ്..
സ്വാന്തനത്തി൯ ഇടം തേടി കണ്ണു നീരും നിറഞ്ഞ്...
സവിതത്തിൽ വന്നിട്ടൊരു മാ൯പേടയും പറഞ്ഞ്....
മഹമൂദർ നബിയില് സ്നേഹനിലാവും ചൊരിഞ്ഞ്....
മുന്തും നശീദ പാടി മനസ്സിന്റെ മോഹം ചൂടി..
     (ഇശ്ഖ് പൂക്കും)

ഹിദായത്തി൯ വെളിച്ചങ്ങൾ'പക൪ന്നുള്ള തങ്ങൾ...
ഇടറുന്ന സമയത്തിൽ വഴികാട്ടി തിങ്കൾ...
ഇടനെഞ്ചില് വിരിയുന്നതവിടുത്തെ ചന്തം...
ഇഹത്തിലും പരത്തിലും നമുക്കുള്ള ബന്ധം...
മഹമൂദ് നബിയിൽ നൊമ്പരങ്ങൾ പറയും...
മുന്തും നശീദ പാടി മനസ്സിന്റെ മോഹം ചൂടി..

   (ഇശ്ഖ് പൂക്കും)


Post a Comment

0 Comments