Prasangam : 01

    ചെറിയ ഒരു പ്രസംഗം

ബഹുമാനപ്പെട്ട ഉസ്താദ് മാരെ സ്നേഹം നിറഞ്ഞ കുട്ടുകാരെ, നമ്മുടെ രാജ്യം എങ്ങോട്ടാണ് ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത് , നമ്മൾ തീർച്ചയായും മനനം ചെയ്യേണ്ടതുണ്ട്, മതേതര രാജ്യമായ ഇന്ത്യ, ജനാധിപത്യത്തിൻറെ  ഈറ്റില്ലമായ ഇന്ത്യ, സോഷ്യലിസത്തിന് ഉദാഹരണമായ ഇന്ത്യ, വഴിതെറ്റുന്ന ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സുഹൃത്തുക്കളെ, നമ്മൾ മൗനത്തിലാണ്, നമ്മുടെ നമ്മുടെ രാജ്യത്ത് ഉൾപ്പെട്ട ഒരു സംസ്ഥാനം, അവിടുത്തെ ജനത  ഒന്നടങ്കം തടവിൽ ആയിട്ടും നാം പ്രതികരിച്ചോ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ആണ് ഇന്ത്യ എന്ന് എന്ന് ഊറ്റം കൊള്ളുമ്പോഴും പകൽവെളിച്ചം പോലെ വ്യക്തമായ  ജനാധിപത്യ ഇന്ത്യ യിലെ ധ്വംസനം,അതിനെതിരെ ശബ്ദിക്കാൻ നാം തയ്യാറല്ല എന്നതാണ് ഏറെ സങ്കടകരം, അല്ലെങ്കിൽ ആ ശബ്ദം  ആരും കേൾക്കുന്നില്ലാ എന്ന് വേണം കരുതാൻ,

...
സുഹൃത്തുക്കളെ, നമ്മൾ നിഷ്ക്രിയരായണ്, നമ്മുടെ രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥ താറുമാറായിട്ടും, രാജ്യത്ത് തൊഴിലില്ലായ്മ കൊടികുത്തിവാണിട്ടും, അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയർന്നിട്ടും ,നമ്മെ കൊള്ളയടിച്ച് ലാഭം കൊള്ളുന്ന വൻകിട കമ്പനികൾക്ക് നമ്മുടെ സർക്കാർ പൊതു മുതലിൽ നിന്ന്  കൈനിറയെ നൽകുമ്പോഴും  നമുക്കൊന്നും ചെയ്യാൻ കഴിയുന്നില്ല, നമ്മുടെ സ്വതന്ത്ര ബോധം  ഒക്കെ നമുക്ക് കൈമോശം വന്നു കൊണ്ടിരിക്കുകയാണ്, നമുക്ക് പ്രകടിപ്പിക്കുവാനുള്ള  പ്രതിഷേധത്തിന്റെ ആയുധമായ  വോട്ടവകാശവും നമ്മിൽനിന്ന് കവർന്നെടുത്തു, യന്ത്രങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്നു.
...

സഹോദരങ്ങളെ
നമ്മുടെ നാണയ വ്യവസ്ഥയുടെയുടെ  അസ്ഥിവാരമായ റിസർവ് ബാങ്ക് പോലും തകർക്കുവാൻ ശ്രമം നടക്കുന്നത് ,അത് ദിനേന നാം കേൾക്കുന്നുണ്ട്, വായിക്കുന്നുണ്ട്. കോടതികളിൽ നിലനിന്നിരുന്ന നിഷ്പക്ഷത നഷ്ടപ്പെട്ടിരിക്കുന്നു. മനസാക്ഷിക്ക് അനുസൃതമായി വിധിന്യായങ്ങൾ ലഭിച്ചവരെ  നിഷ്കരുണം ഉപദ്രവം ഏൽപ്പിക്കുന്നു, അത് താങ്ങാനാവാതെ പലരും രാജിവെച്ചിരുന്നു, തലകുനിച്ചു നിന്നില്ലെങ്കിൽ   തല കാണില്ല, എന്ന സന്ദേശം വ്യാപകമാകുകയാണ്. നമ്മുടെ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ നാം പിന്നോട്ട് എടുക്കുകയാണ്, ജനാധിപത്യത്തിൻറെ ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന  മാധ്യമങ്ങൾക്ക് പോലും കൂച്ചുവിലങ്ങ് ഇടപ്പെട്ടിരിക്കുന്നു എന്നത് വളരെയധികം ഭീതിയോടെ  കാണേണ്ട അവസ്ഥയാണ്,.

സഹോദരങ്ങളെ, മറ്റൊരു സംസ്ഥാനത്തിൻറെ  അവസ്ഥ പറയുകയാണെങ്കിൽ  തങ്ങൾ ഇന്ത്യൻ പൗരന്മാരാണ്  എന്ന് തെളിയിക്കേണ്ട അവസ്ഥയാണ്,ഇല്ലെങ്കിൽ അവരുടെ ഭാവി  തടങ്കലിൽ അകപ്പെടുകയാണ്, ഒരു തടവുകാരന്റെ അവസ്ഥയിലേക്ക് ആ ജനത മാറി പോകുകയാണ്, ജുനൈദും അഫ്.ലാഖും കൊല്ലപ്പെട്ടിരിക്കുന്നു, കുതുബുദ്ധീൻ അൻസാരി മാർ കൈ കൂപ്പി നിൽപ്പുണ്ട്,ബേനസീറുമാർ  പുനർജനിക്കുകയാണ്, തിബ്രീസുമാർ ഇ വിടെ ആൾ കൊല ചെയ്യപ്പെടുന്നു,തല്ലിക്കൊല്ലുന്നു, നീതി അനീതീതിയായ് വാഴുകയാണ് സമാറ നീ കരയരുത് ഈ ലോകം വാഴുന്നത് അനീതിയാണ്, എങ്ങോട്ടാണ് നമ്മുടെ രാജ്യം സഞ്ചരിക്കുന്നത്,ഭാവി ഭീതീയുടേതാണ്, പേടിയോടെ ആണ് നമ്മൾ ജീവിക്കുന്നത്, ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല, സഹികെട്ട ജനത ഒന്നടങ്കം  തിരിഞ്ഞ് കൂത്തിയാൽ പിടിച്ചു നിൽക്കാൻ ആവില്ല, ആർക്കും, അത് കാടായാലും നാടായാലൂം നല്ല ഒരു നാളേയ്ക്ക് വേണ്ടി പ്രതീക്ഷ യുടെ വേഴാമ്പലായി നമുക്ക് കാത്തിരിക്കാം, എന്റെ കൊച്ചു പ്രസംഗം ഇവിടെ ഞാൻ ഉപസംഹരിക്കട്ടെ.....


Post a Comment

0 Comments