Vadanam Nilaavinazhakaanu (വദനം നിലാവിനഴകാണ്)

Click this link to watch video

വദനം നിലാവിനഴകാണ്
വരികളിലേറും ശ്രുതിയാണ്
വചനമതാത്മ സുഖമാണ്
വഴികളിൽ സുഗന്ധപ്പൂ മണമാണ് (2)

അജബുകളനവധിയാൽ
വിരിഞ്ഞൊരു മലരാണ്
അഹദവനഖിലരിലായ്
കനിഞ്ഞൊരു നബിയാണ് (2)

(വദനം)

അകലെ ഓർമ്മകൾ
വസിക്കുന്നൊരിടമാണ്
അരികിൽ ചേർന്നിടാൻ
കൊതിക്കുന്നൊരഴകാണ് (2)

എന്നും മദീനത്തായെൻറെ
മദ്ഹൊഴുകും
ഒന്നു കാണാനായെൻ ഖൽബും
കൊതി പറയും (2)

മതി മലരേ..മധുവഴകേ
മതി നബി മെഹബൂബേ...(2)

ജിഅ്തു ഇലാ റൗളതിക ഖൽബൻ മഅ്ഷൂഖാ..(2)

(വദനം)

നിറയും കണ്ണു നീർ
നിശകളിലിശലൊഴുക്കും
വിടരാതാശയിൽ
വിരഹത്തിൻ വ്യധയൊരുക്കും(2)

എന്നും ചുണ്ടിൽ മുത്തിൻ സ്വലവാത്ത് നിറയും
മുത്തിൻ മദീനത്തൊന്നെൻറെ കനവുറങ്ങും (2)

നിനവുകളിൽ നിറമലരായ്
വിടരുമെൻ മതിനൂറേ..(2)

ജിഅ്തു ഇലാ റൗളതികാ ഖൽബൻ മഅ്ഷൂഖാ..(2)

(വദനം)



Post a Comment

0 Comments