Saaram Niranja Saagaram (സാരം നിറഞ്ഞ സാഗരം)


സാരം നിറഞ്ഞ സാഗരം...
സ്നേഹം നിലാവിന്നും ശോഭിതം.... (2)
നേരെൻ ഹബീബ് സുന്ദരം...
താരകം തോൽക്കുമാ  സ്മിതം,...(2)
വർണ്ണം  മികഴ്ന്തിടുന്ന വെൺമാ  തുടുത്തിടുന്നാ
-അമ്പവന്റെ ഇമ്പമാർന്ന മുമ്പരാം നബീ...
മുമ്പരാം നബീ....
ത്വാലഅൽ ബദറു പാടിടാം....
ത്വാഹാ റസൂലേ  വാഴ്ത്തിടാം.... (2)


മക്കാ  മണ്ണിലന്നു തിങ്കളും വിരിഞ്ഞില്ലേ... 

മന്നവൻ പുകഴ്ത്തിയുള്ള നൂറവരല്ലേ.... (2)
ത്യാഗമേറെ ദീനിനായ് സഹിച്ചവരല്ലേ...
ത്വാഇഫിന്റെ താഴ് വരകൾ സാക്ഷികളല്ലേ....
ത്വാലഅൽ ബദറു പാടിടാം....
ത്വാഹാ റസൂലേ  വാഴ്ത്തിടാം.... (2)
   

ഷജറും  ഹജറുകൾ സലാം ചൊല്ലിയില്ലേ....

ചന്തിരൻ രണ്ടായ് പിളർന്നതതിശയമല്ലേ... (2)
രാക്കിളി പാടുന്ന പാട്ടിൽ തിരു മദ്ഹല്ലേ.....
മാൻപേട അരികിൽ വന്നതും നിജമല്ലേ...... (2)
ത്വാലഅൽ ബദറു പാടിടാം....

ത്വാഹാ റസൂലേ  വാഴ്ത്തിടാം.... (2)




Post a Comment

0 Comments