Teera Nombara Kadal (തീരാ നൊമ്പര കടൽ)



🌹 *തീരാ നൊമ്പര കടൽ* 🌹



തീരാ നൊമ്പര കടൽ താണ്ടി വന്ന പാപി ഞാൻ
തേടുന്ന സ്നേഹ രാഗം
ത്വാഹാ...തീരുന്നില്ലീവിലാപം
രാഗ തരളമാകുമി
ഖൽബിന്റെ കമ്പിയിൽ
മോഹാർദ്രമായി രാഗം
എന്നിൽ...ശോഖാർദ്രമായി
ഭാവം
          *(തീരാ നൊമ്പര)*

അലകളെല്ലാം മുഴങ്ങിടുന്നു
പ്രതിവിളിയില്ലാ സ്വരം
അലയൊലികൾക്കാകെ പാർത്തു
നിലവിളിയായ് ഈ കരം
           *(അലകളെല്ലാം)*

പ്രതിവിധിയായ് സ്നേഹമേകുമോ.. എന്നും
അതിപതിയെ എന്നെ പുൽകുമോ-2
        *(തീരാ നൊമ്പര)*

ഇലയുതിർത്ത ശിഖിരമായ്
ശൂന്യതയിൽ ഒരു നിഴൽ
ഇതളടർന്ന പുഷ്പമായി
സുരഭമറ്റ ഒരു തളിർ
          *(ഇലയുതിർത്ത)*

ദിശയണയാൻ നോക്കയാണേ.. ഞാനും
പിശകിൽ തീർത്ത ഭംഗിയാണേ-2

           *(തീരാ നൊമ്പര)*

/ *✍🏽മദീനയുടെ👑വാനമ്പാടി*

Post a Comment

0 Comments