Padi Bilalenna Poonguyil (പാടി ബിലാലെന്ന പൂങ്കുയില്)

പാടി ബിലാലെന്ന  പൂങ്കുയില് ...
പണ്ട് പാവന ദീനിൻ തേനിശല്
കാടിളകും കുഫിർ കൂട്ടത്തില്
പുണ്യ കലിമത്തുറപ്പിച്ച പൂങ്കരള് ...
(പാടി ബിലാലെന്ന ...)

നേരിട്ടൊരഗ്നി പരീക്ഷണങ്ങൾ...
ഖൽബ് നീറുന്നു അക്കഥ ഓർത്തിടുമ്പോൾ...
നെറികെട്ട ഉമയ്യത്ത് യജമാനൻ
ഏറ്റം നരകിപ്പിച്ചു മതം മാറി വരാൻ ...(2)

കിടത്തിയാൽ പൊള്ളുന്ന മരുമണ്ണിൽ
ഏറ്റി കനമുള്ള കരിങ്കല്ല് തിരുനെഞ്ചിൽ ...
ഒരു ലേശം ചലിച്ചില്ല ഈമാന്
വീണ്ടും ഉറപ്പിച്ചുമൊഴിഞ്ഞല്ലാഹ്  അഹദെന്ന്...(2)

അടിമുടി കറുത്ത ബിലാലാണ് ...
അവർ ആത്മാവ് വെള്ളാമ്പൽ പൂവാണ്... 
അബൂബക്കർ സിദ്ധീഖിവർ ചൊല്ലുന്നു ...
ഉടൻ അടിമത്വം മോചിപ്പിച്ചെടുക്കുന്നു...(2)
(പാടി ബിലാലെന്ന ...)

Lyrics collection by Shihab Mangalamdam

Post a Comment

0 Comments