Allante Dootar (അല്ലാന്റെ ദൂതര്)

രീതി: ഉമ്മാന്റെ കാലടിപ്പാടിലാണ്

അല്ലാന്റെ ദൂതര് ത്വാഹവന്നൊരുദിനമാണിന്നല്ലോ
അഖിലത്തിലുത്സവമായി തോരണമാകെ നിറഞ്ഞല്ലൊ...
ആകാശഭൂമിയിലെല്ലാം ലങ്കിമറിയുന്നു-(2)
ആനന്ദലഹരിയിലായി മർഹബകേൾക്കുന്നേ-
വർണ്ണപ്പൊലിമകളാലെ ജാഥയുണരുന്നേ-
(അല്ലാന്റെ)

വിശ്വാസിജനമാകെയും വന്നതചേരുന്നേ
അല്ലാവിൻ തിരുറഹ്മത്ത്
വന്നതാ മക്കത്ത് (2)
ഖൽബ് നിറയുകയായ്-ഇശ്ഖ് നിറയുകയായ്...(2)
(അല്ലാന്റെ)

ഇടനെഞ്ചിൽ ആ ഇശ്ഖിൻ പൂത്തിരി കത്തുമ്പോൾ
ഇഖാസിൽ പൊലിമയിലുള്ളം കുളിര്
നിറയുമ്പോൾ
മനസകം നിറയുന്നേ . . . .
മുത്തിനെ വാഴ്ത്തുന്നേ . .
ഹുബ്ബ് ചൊരിഞ്ഞീടാം-റബ്ബെ കനിയേണേ...

അല്ലാന്റെ ദൂതര് ത്വാഹവന്നൊരുദിനമാണിന്നല്ലോ...
അഖിലത്തിലുത്സവമായി തോരണമാകെനിറഞ്ഞല്ലൊ
ആകാശഭൂമിയിലെല്ലാം ലങ്കിമറിയുന്നു-(2)
ആനന്ദലഹരിയിലായി മർഹബകേൾക്കുന്നേ
വർണ്ണപ്പൊലിമകളാലെ ജാഥയുണരുന്നേ-

✍ Lyrics collection by Shihab Mangalamdam


Post a Comment

0 Comments