Ataravaya Mustafa (ആദരവായ മുസ്തഫാ)

രീതി: ആദരവായ മുഹമ്മദ് നബിയുടെ

ആദരവായ മുസ്തഫാ ദൂതരെ
ജന്മദിനത്തിൻ മർഹബ
വാഹിദിൻ ദൂതരെ മീലാദിന്ന്
അഹ് ലൻ വസഹ് ലൻ മർഹബ
(ആദരവായ)

അന്ത്യനബിയായ് വന്നവരന്ന്
ധർമ്മം കാട്ടിയ സ്വല്ലള്ളാ (2)
അലിവിൻമനസ്സിനുമടയാകും
മുത്ത് റസൂല് സ്വല്ലല്ലാ (2)
(ആദരവായ)

സ്വർഗ പൂങ്കാവനമിൽ നേതാ
വായി വസിക്കും സ്വല്ലല്ലാ(2)
സ്നേഹത്തിന്റെ നിറകുടമായ
മുത്ത് ഹബീബ് സ്വല്ലല്ലാ (2)

ത്യാഗം കൊണ്ട് ദീനെ വളർത്തിയ
കൺമണി മോന് സ്വല്ലല്ലാ (2)
ത്വാഇഫിന്റെ ഭൂമിയിലന്ന്
ത്യാഗം കാട്ടിയ സ്വല്ലല്ലാ (2)
(ആദരവായ)

തളരാതെന്നും ആദർശത്തിൽ
ഉറച്ചുനിന്ന സ്വല്ലല്ലാ (2)
തൗഹീദിന്റെ ധ്വജമതേന്തി
വിജയം കാട്ടിയ സ്വല്ലല്ലാ (2)

ആദരവായ മുസ്തഫാ ദൂതരെ
ജന്മദിനത്തിൽ മർഹബ
വാഹിദിൻ ദൂതരെ മീലാദിന്ന്
അഹ്ലൻ വസഹ്ലൻ മർഹബ


✍ Lyrics collection by Shihab Mangalamdam


Post a Comment

0 Comments