Badroli toogum Nalalle (ബദ്റൊളിതൂകും നാളല്ലെ)


രീതി: കുരുകുരുമെച്ചം...

ബദ്റൊളിതൂകും നാളല്ലെ ഈ
ബഹുമതിലങ്കും നൂറല്ലെ
പൂങ്കിയിൽ പാടും മധുരദിനമിൽ
പൂനിലാവിൻ ദിനമാണോ
പുണ്യറസൂലിൻ ദിനമാണോ

മക്കത്തെ പൂങ്കാവിൽ തെളിഞ്ഞതിന്നെന്താണ്
മുത്ത് റസൂലോ അമ്പിളിയോ
മാനത്ത് വിരിമാറിൽ തിളങ്ങുന്നതെന്താണ്
കാത്തിരുന്ന മുത്തിൻ താരകമോ-നല്ല
കനിവേകികൂടുന്ന ബദ്റൊളിയോ
(ബദ്റൊളി)

മരുഭൂമി നാട്ടില് ലങ്കുന്നതെന്താണ്
മുത്ത് റസൂലോ അമ്പിളിയോ
പാരിലെ പുഞ്ചിരി കാരണമെന്താണ്
കാരുണ്യദൂതരെ ജമാലാണോ
കനിവിന്റെ ത്വാഹതൻ സ്നേഹമോ

ബദ്റൊളിതൂകും നാളല്ലെ ഈ
ബഹുമതിലങ്കും നൂറല്ലെ
പൂങ്കിയിൽ പാടും മധുരദിനമിൽ
പൂനിലാവിൻ ദിനമാണോ
പുണ്യറസൂലിൻ ദിനമാണോ

✍ Lyrics collection by Shihab Mangalamdam


Post a Comment

0 Comments