Firdousil Vasikunna (ഫിർദൗസിൽ വസിക്കുന്ന)


രീതി: അനർഘമുത്തുമാല

ഫിർദൗസിൽ വസിക്കുന്ന പുന്നാരനബി
ഫള്ലുറ്റ മക്കയിലെ അല്ലാവിൻ കനി
പതിനാലാം രാവ് പോലെ തിളങ്ങും റസൂൽ
പുകൾപെറ്റ തറവാട്ടിൽ പിറന്ന റസൂൽ
(ഫിർദൗസിൻ)

തിരുനബിറസൂലുളള ഫജ്റിൽ പിറന്നു
തളിർമുല്ലപോലവരന്ന് വിരിഞ്ഞു
തിങ്കളാം രാവിലുദിച്ചവർ നിന്നു
ചേലായ ചേലുകളെല്ലാം ചാലിച്ചനബി
ചിരിതൂകും മുഖംകണ്ട ആമിനബീവി

മോഹിച്ചപോലെ വന്നു ബദറുൽ ഹുദ
മോനിക്ക് തണലാകും ആമിന സദാ..
(ഫിർദൗസിൻ)

ഖൽബിൽ നിറയെ ഇശ്ഖ് നിറഞ്ഞു
കരുത്തുറ്റ കാവലിൽ മുത്ത് പിറന്നു
കതിരൊളി പോലവർ മക്കയിലണഞ്ഞു
മധുരവിരുന്നേകി മാലാഖമാര്
മാനത്ത് ഒളിലങ്കി റസൂലിൻ താരം
മുറ്റത്ത് മുല്ലപ്പൂവ് വിരിഞ്ഞുവന്ന്
മുന്തിയ സ്വാഗതഗാനം ഉണർന്നുവന്ന്

ഫിർദൗസിൽ വസിക്കുന്ന പുന്നാരനബി
ഫള്ലുറ്റ മക്കയിലെ അല്ലാവിൻ കനി
പതിനാലാം രാവ് പോലെ തിളങ്ങും റസൂൽ
പുകൾപെറ്റ തറവാട്ടിൽ പിറന്ന റസൂൽ

✍ Lyrics collection by Shihab Mangalamdam


Post a Comment

0 Comments