Hakkaya Deenatinte (ഹഖായ ദീനതിന്റെ)

രീതി: ഹഖാന കോൻ അമറാൽ

ഹഖായ ദീനതിന്റെ ചുക്കാൻ പിടിത്തിടുവാൻ
ഒത്തൊരുമിത്ത് ശ്രമിത്ത്
ഹഖിന്റെ പാതയിലീ മുസ്ലിം നവകേരളത്തെ
ശുഷ്കാന്തിയോടെ തെളിഞ്ഞ്

വിശ്വപ്രസിദ്ധരായ ഉലമാ ശിരോമണികൾ
കേരള നാട്ടിലുദിച്ചു...
വീരിതമായ തിരുദീനിന്റെ സേവനത്തിൽ
മായാത്ത മുദ്രപതിച്ചു...

സത്യത്തിൻ പാതയതിൽ പൊട്ടിമുളച്ച
വിഷമുൾച്ചെടി തല്ലിയൊതുക്കി..
ബിദ്അത്തിന്റെ വ്യാപനത്തെ വേരോടെ വെട്ടി മാറ്റി മലനാട്ടിൽ നിന്ന് തുരത്തി...
(ഹഖായ...)

മഹനീയ സയ്യിദരും മികവാർന്ന പണ്ഡിതരും
ത്യാഗങ്ങൾ ഏറെ സഹിച്ചു
മഹത്തായ ദീനതിന്റെ വിത്തായ് ഇൽമ് നാട്ടിൽ നിർലോഭം വാരിവിതച്ചു...
അഭിമാനത്തോടെ നമുക്കവകാശപ്പെട്ട തണൽ
അതിനാൽ നമുക്ക് ലഭിച്ചേ...

ഹഖായ ദീനതിന്റെ ചുക്കാൻ പിടിത്തിടുവാൻ
ഒത്തൊരുമിത്ത് ശമിത്ത്
ഹഖിന്റെ പാതയിലീ മുസ്ലിം നവകേരളത്തെ
ശുഷ്കാന്തിയോടെ തെളിഞ്ഞ്

✍ Lyrics collection by Shihab Mangalamdam

Post a Comment

0 Comments