Madurimayil (മധുരിമയിൽ)

രീതി: ഒട്ടകങ്ങൾ...

മധുരിമയിൽ മധുവിനെപോലെ
മദ്ഹുകളുതിരും നബിദിനം വന്നു
മഹത്വമേറും പിരിശുദ്ധ ദിനത്തിൽ
മർഹബപാടിടുന്നേ

വെൺമകളിൽ നിസ്തുലമാകും
വെള്ളിയെപോലും പിൻനിരയാക്കും
വെളിച്ചമേകും ത്വാഹറസൂലിൻ
വെളിവായദിനം വന്നേ
(മധുരിമ)

പോരിശ നിറഞ്ഞാരുറസൂലിന്റെ സുദിനം
പോകാംനാം മദ്ഹിന്റെ സദസ്സിലാ സുദിനം
പാവന ദീനിൻ വിധി പരത്തിയ റസൂല്
പടച്ചവൻ കനിഞ്ഞുള്ള റഹ്മത്തിൻമലര്
(മധുരിമ)

അജ്ഞതമുറ്റിയനാട്ടിൽ സിറാജന്ന് ഉദിച്ചു
അന്ധതമാറ്റികൊണ്ട് മക്കത്ത് ജനിച്ചു
അറിവിൻ വെളിച്ചം മേകിമാനസം നിറച്ചു

അത്ഭുതകാഴ്ചകൾ നൽകി
റസൂലന്ന് ഉദിച്ചു
മധുരിമയിൽ മധുവിനെപോലെ
മദ്ഹുകളുതിരും നബിദിനം വന്നു
മഹത്വമേറും പിരിശുദ്ധ ദിനത്തിൽ
മർഹബപാടിടുന്നേ...

✍ Lyrics collection by Shihab Mangalamdam


Post a Comment

0 Comments