Maduvutta Masam (മധുവുറ്റമാസം റബീഇന്റെ )

രീതി: മനസിന്റെ ഉള്ളിൽ നിന്നൊളിയുന്ന

മധുവുറ്റമാസം റബീഇന്റെ മുറ്റത്ത്
വന്നെത്തും മാലാഖാ
മാനത്തു തീർന്നതോ മക്കത്തിവന്നതോ
ഏതാണ് മാലാഖ
(മധുവുറ്റ)

അന്നാ റബീഇന്റെ ഫജറിലുദിച്ചവർ
അമ്പിളിപോലെയും ശോഭതെളിച്ചവർ
ആഹ്ളാദ ലഹരിയിൽ ആമിന ബീവിക്ക്
മുത്തതോ മുത്തായ സത്തതോ- ഏതാണ്
ആരാണുദിച്ചത്
(മധുവുറ്റ)

തൂവെണ്ണക്കയ്യിൽ നിറമൊത്തറങ്കാലെ
തങ്കം കടഞ്ഞെടുത്താരഴകാലെ
കാരുണവഴിയും സ്നേഹത്തിൻ നിധിയും
തന്നതോ നൽകുവാൻ വന്നതോ- ഏതാണ്
ആരാണുദിച്ചത്
(മധുവും )

അമ്പിയാക്കെല്ലാം ഇമാമായി നിന്നിട്ട്
അർശുമെകുർശും കടന്നന്ന് ചെന്നിട്ട്
അഞ്ചുനേരത്തേക്ക് സമ്മാനം തന്നിട്ട്
തന്നതോ തന്നൊരു സമ്മാനം- ഏതാണ്
അഞ്ചാണ് നിസ്കാരം

മധുവുറ്റമാസം റബീഇന്റെ മുറ്റത്ത്
വന്നെത്തും മാലാഖാ
മാനത്തു തീർന്നതോ മക്കത്തിവന്നതോ
ഏതാണ് മാലാഖ

✍ Lyrics collection by Shihab Mangalamdam


Post a Comment

0 Comments