Punya Madeenayil (പുണ്യമദീനയിൽ)

രീതിഃ അഞ്ചിൻപ്രഭനെഞ്ചകം

രചനഃ VMH വണ്ടൂർ

പുണ്യമദീനയിൽ
പൂനബി വന്നണഞ്ഞസമയമിൽ
പാരിൽത്വലഅൽബദ്റുപൊങ്ങിയേ
സാമോദത്താൽപ്രകനമായേ
മൊഞ്ചിതപ്പുഞ്ചിരി മുത്തിൻപൂമുഖമിൽതെളിവായേ
സന്തോഷമാലെ ജനം വിങ്ങിയേ
മോദത്താൽവരിവരിയായി നീങ്ങിയേ

അത്വ് ഫാലിൻ അധരമിൽ നിന്ന്
അപദാനങ്ങൾ ഒഴുകീടുന്ന്
ആരംഭപ്പൂവിൻവദനംകാണാനായിതിരക്കീടുന്ന്
ജാഅനബിയ്യുനാതുടങ്ങി
ജനമനമിശ്ഖാലേറെതിളങ്ങി
ജൗഹറപോലവരെന്തൊരു ഭംഗി
ഹാരങ്ങൾ ചാർത്തിമർഹബ പാടീലേ
ഹർഷാവരധ്വനികൾഎങ്ങുമുയർന്നില്ലേ

ഫറഹായവർമനമഖിലംഅസർമുല്ലകളായിരമന്ന് വിടർന്നെ
പ്രിയരാംനബിയോരുടെവരവിൽഹൃത്തിൽസുറുറിൻഗന്ധംപരന്നെ
ജീവിതശോഭിതമാംസുദിനമതെ
അൻസ്വാർ നസ്വ് റിൻ പട്ടുകൾനെയ്തെ
ദഫിൻതാളലയങ്ങൾപെയ്തെ
യാസയ്യിദീസനദീഖുദ്ബീയദീ

Post a Comment

0 Comments