Rahmattin Ponnoli (റഹ്മത്തിൻ പൊന്നൊളി)

രിതി: അഷ്റശഫുൽ

റഹ്മത്തിൻ പൊന്നൊളി പാരില് വീശുന്നു
റബ്ബിന്റെ റസൂല് ഉലകിൽ തെളിയുന്നു.
എങ്ങും നീതിതൻ വെളിച്ചമേകുന്നു
നീറും മനസ്സിന് ശാന്തിയുമേകുന്നു

(റഹ്മത്തിൻ)

നേരിന്റെ പുഷ്പം വിരിഞ്ഞല്ലോ മക്കത്ത്
നേർവഴികാട്ടി റസൂല് നടന്നല്ലോ
തക്ബിറിൻ മന്ത്രം ഉലകില് പൊങ്ങുന്നേ
തൗഹീദിൻ സ്നേഹഗീതവും ഉയരുന്നേ
(റഹ്മത്തിൻ)

മഹിയാകെ ഹഖിന്റെ ജ്വാലപരന്നല്ലോ
മനസ്സില് കുളിരുകൾ തന്ന് തുണച്ചല്ലോ
കനിവിന്റെ മലർവാടി തുറന്നു തന്നല്ലോ
കാരുണ്യ ത്വാഹാ റസൂലും പിരിഞ്ഞല്ലോ

റഹ്മത്തിൻ പൊന്നൊളി പാരില് വീശുന്നു
റബ്ബിന്റെ റസൂല് ഉലകിൽ തെളിയുന്നു.
എങ്ങും നീതിതൻ വെളിച്ചമേകുന്നു
നീറും മനസ്സിന് ശാന്തിയുമേകുന്നു...


✍ Lyrics collection by Shihab Mangalamdam


Post a Comment

0 Comments