Taniyilla Tunayilla (തണിയില്ലാ തുണയില്ലാ)

രീതിഃ കരയാനും പറയാനും

തണിയില്ലാ തുണയില്ലാ കൊടും ചൂടിൽ മഹ്ശറ
കനിവേകൂ കാരുണ്യ രാജാ- എന്നും
ത്വാഹാവിൻ ശഫാഅത്തിൻ കരംലഭിച്ചനുഗ്രഹം
തേടുന്നു ഞാനെന്നും നാഥാ
(തണിയില്ലാ)

ഉടലിൻ മുകളിൽ സൂര്യനുദിക്കും ദിനത്തിൽ
ഉരുകിയൊലിക്കും അതി വിയർപ്പിന്റെ കയത്തിൽ
ഒരു വരും തുണയില്ലാ പ്രയാസത്തിൻ കയത്തിൽ
ഉരുവിടാൻ കഴിയാതെ തിളക്കുന്ന നേരത്തിൽ
നഫ്സി നഫ്സി എന്നുരചെയ്യുന്നു
മഹ്ശറിൻ
സഭയിൽ തേങ്ങി തേങ്ങി കരയുന്നു - ആ ദിനമതിൽ
ഏകണം നിന്റെ രക്ഷ
ചേർക്കണം നബിയോരെ ശുപാർശ...
(തണിയില്ലാ)

ദാഹജലത്തിനായി വലയുന്ന നേരത്ത്
സഭയിൽ തേങ്ങി തേങ്ങി കരയുന്നു - ആ ദിനമതിൽ
ഏകണം നിന്റെരക്ഷ
ചേർക്കണം നബിയോരേ ശുപാർശ

തണിയില്ലാ തുണയില്ലാ കൊടും ചൂടിൽ മഹ്ശറ
തണിചെയ്യു കാരുണ്യ നാഥാ- എന്നും
ത്വാഹാവിൻ ശഫാഅത്തിൻ കരംലഭിച്ചനുഗ്രഹം
തേടുന്നു ഞാനെന്നും നാഥാ

✍ Lyrics collection by Shihab Mangalamdam

Post a Comment

0 Comments