Yettam Sharafutta (ഏറ്റം ശറഫുറ്റ)

രീതി: വേദ പാരുളകം

ഏറ്റം ശറഫുറ്റ സയ്യിദ് ത്വാഹ തന്നിലുദിച്ച
ആദരവേറും സുദിനം വന്നല്ലോ...
മക്കയിലുദയം ചെയ്തൊരു മലര്
ഏറെ അജബുകൾ കൊണ്ടുലഖിലത്തിൽ മശ്ഹൂറായ
അമ്പിയമുത്ത് റസൂലുല്ലാഹി...
(ഏറ്റം)

ജന്മം കൊണ്ട് അനവധി അത്ഭുതമാകെ നിറയുന്നേ
ജന്നത്തിലേക്കൊരു വഴികളന്ന് തുറക്കുന്നേ
ജിന്ന്മിൻസിനുമന്ന് നേരിൻ ദഅ് വ തുടങ്ങുന്നേ...
ജനതഹിദായത്ത് പുൽകിദീനിൽ ചേരുന്നേ
സ്വല്ലല്ലാ-സ്വല്ലല്ലാ...

പുണ്യദിനത്തിന് സ്വാഗതം പാടും മർഹബ മർഹബ
ഇശല് പെയ്യുന്നെ-മനമിൽ
ഇശ്ഖ് കൂടുന്നേ-മക്ക
മക്കയിലുദിച്ചൊരു പുണ്യ നബിയിൽ
മേന്മകളിനിയും ഉണ്ടെന്നോർക്ക്
(ഏറ്റം)

ആദം നബി തൊട്ട് ഇസ്ലാം പാത കാട്ടുന്ന
ആകെ ജനത്തിനു നബിയ്യായി പിറക്കുന്നേ
അഹദിൻ കൽപ്പന നാട്ടിലാകെ മുത്ത് പരത്തുന്നേ.
അറബി കാട്ടാളന്മാർ സത്യവഴിയെ ചേരുന്നു
സ്വല്ലല്ലാ-സ്വല്ലല്ലാ

പുണ്യദിനത്തിന് സ്വാഗതം പാടും മർഹബ മർഹബ
ഇശല് പെയ്യുന്നെ-മനമിൽ
ഇശ്ഖ് കൂടുന്നേ-മക്ക
മക്കയിലുദിച്ചൊരു പുണ്യ നബിയിൽ
മേന്മകളിനിയും ഉണ്ടെന്നോർക്ക്

ഏറ്റം ശറഫുറ്റ സയ്യിദ് ത്വാഹ തന്നിലുദിച്ച്
ആദരവേറും സുദിനം വന്നല്ലോ
മക്കയിലുദയം ചെയ്തൊരു മലര്
ഏറെ അജബുകൾ കൊണ്ടുലഖിലത്തിൽ മശ്ഹൂറായ
അമ്പിയമുത്ത് റസൂലുല്ലാഹി

✍ Lyrics collection by Shihab Mangalamdam


Post a Comment

0 Comments