Annu Badaril (അന്നു ബദറിൽ സവാദോരിൽ)


അന്നു ബദറിൽ സവാദോരിൽ
ആശ കേറി...
അങ്ങിനുടലോടുടൽ ചേർത്ത
പൂതി മാറ്റി

ഇന്നിവനാ കഥയോർത്ത്
കരഞ്ഞു പോയി
എന്റെ നബിയോരെ പുണരാൻ
എന്തു വഴി...
ഇനി എന്തു വഴി...
                                             (അന്നുബദറിൽ..)

യോഗ്യത
ഇല്ലെന്നിവനറിയാം
രോഗി എനിക്കങ്ങ്
തുണയായിടാം..

യോഗ്യത
ഇല്ലെന്നിവനറിയാം
രോഗി എനിക്കങ്ങ്
തുണയായിടാം..

ശിഫയാണെനിക്കങ്ങ്...
ശാഫി റസൂലങ്ങ്..
ശിഫയാണെനിക്കങ്ങ്...
ശാഫി റസൂലങ്ങ്..

കനവോരം ആ മുഖം
കാത്തിരിക്കാം..
കാത്തിരിക്കാം...
                                                 

സ്വലവാത്തൊരാനന്ദ
ഹരമാകണം
സ്വര രാഗ താളങ്ങൾ
അങ്ങാവണം..

സ്വലവാത്തൊരാനന്ദ
ഹരമാകണം
സ്വര രാഗ താളങ്ങൾ
അങ്ങാവണം..

കൊതിയാണെനിക്കങ്ങ്..
ഖൽബാശ പൂവങ്ങ്...
കൊതിയാണെനിക്കങ്ങ്..
ഖൽബാശ പൂവങ്ങ്...

കരുണാർദ്ര മനസേ
ഞാൻ കാത്തിക്കാം...
ഞാൻ കാത്തിരിക്കാം..
                               

അവസാന
കാഴ്ചയതങ്ങാകണം
ആ പൂമുഖം നോക്കി
കൺ ചിമ്മണം..

അവസാന
കാഴ്ചയതങ്ങാകണം
ആ പൂമുഖം നോക്കി
കൺ ചിമ്മണം..

ഖബറിൽ എനിക്കങ്ങ്..
തുണയേകുവാനങ്ങ്..
ഖബറിൽ എനിക്കങ്ങ്..
തുണയേകുവാനങ്ങ്..

വന്നെങ്കിൽ വിജയം
കൈ വരിക്കാം..
ജയം കൈ വരിക്കാം

                                             (അന്നു ബദറിൽ...) 



Post a Comment

0 Comments