Ummande Maditatt (ഉമ്മാന്റെ മടിത്തട്ട്)



ഉമ്മാന്റെ മടിത്തട്ട്...
സ്വർഗ്ഗീയ പൂന്തട്ട് ...
താലോലം താരാട്ട്...
മധുരിക്കുന്നൊരു പാട്ട്...

ഉമ്മാനെ മറക്കല്ലെ...
നോവും കൊടുക്കല്ലെ...
ഇരുലോകം കളയല്ലേ...
നരകം നീ തേടല്ലേ...

കാൽപാദം സുബർക്കമെന്ന് ...
നബിയോരും പറഞ്ഞതല്ലേ...
ജന്നത്തിൻ വഴിയതൊന്ന് ...
വെള്ളാരം കല്ലാ മനമല്ലേ...
(ഉമ്മാന്റെ...)

മാറത്ത് ചേർത്ത് കിടത്തി
മധുരം പകർന്നില്ലെ...
അമ്മിഞ്ഞപ്പാലിൻ മധുരം
ഇന്നും ഒരു കുളിരല്ലെ...

ചെറുപ്രായം തൊട്ടെന്നെ...
പോറ്റി വളർത്തിയില്ലെ...
കരയുന്ന നേരത്ത്
മിഴിനീരും മാറ്റിയില്ലേ...

തേങ്ങുമ്പോൾ പൊന്നുമ്മ
നൽകുന്നു മണിമുത്തം
അന്നേരം എന്നുള്ളിൽ...
അകലുന്നു വ്യഥ മൊത്തം
ഉമ്മാന്റെ അകമിനിയും
തോരാതെ മധു ചൊരിയും
ഉമ്മാന്റെ പുഞ്ചിരിയും
ഓർക്കുമ്പോൾ മിഴി നിറയും...
(ഉമ്മാന്റെ...)

കറയില്ലാ സ്നേഹം പകുത്ത്
തന്നു അലകടലോളം...
നബിയോരിൽ കിസ്സ പറഞ്ഞു...
രാവിൽ ഉറങ്ങ്വോളം ...
ഉണരുമ്പോൾ മുത്തം തന്നു...
കവിളിൽ മതിവരുവോളം ...
ഓത്തിന്നായ് പറഞ്ഞയച്ചു...
കാത്തു ഞാൻ അണയ്വോളം ...

ആ കാലം ഇനി വരുമോ...
വിധിയെന്നിൽ ഏകിടുമോ...
ഉമ്മാക്കൊരു തണലാകാൻ ...
നാഥാ നീ തുണ തരുമോ...

ഉമ്മാന്റെ മടിത്തട്ടിൽ...
ചായാനൊരു തണൽ തരുമോ ...
ജന്നത്തിൻ തിരുവാതിൽ...
അണയാനൊരു വിധി തരുമോ...
(ഉമ്മാന്റെ ....)

ഉമ്മാനെ മറക്കല്ലെ...
നോവും കൊടുക്കല്ലെ...
ഇരുലോകം കളയല്ലേ...
നരകം നീ തേടല്ലേ...

കാൽപാദം സുബർക്കമെന്ന് ...
നബിയോരും പറഞ്ഞതല്ലേ...
ജന്നത്തിൻ വഴിയതൊന്ന് ...
വെള്ളാരം കല്ലാ മനമല്ലേ...
(ഉമ്മാന്റെ...)

Lyrics collection by Shihab Mangalamdam





Post a Comment

1 Comments

Share youtube link or audio file for lyrics