Pandengandaru Nadondarnne | പണ്ടങ്ങാണ്ടാരു നാടൊണ്ടാർന്നേ Song Lyrics

 Click this link to watch video

Director : Sadath Elavathoor
Lyric : Muhad Vembayam
Singer : Mahfooz Kamal
Marketing : Hazrath Media
Recording Studio : Sthuthi Vox
Audiomixing : Waveland Audio & Video Lab 
Camera : Thashreef Edappal
Video Editing : Mufazzil Panakkad
Design : Rashid 


പണ്ടങ്ങാണ്ടാരു നാടൊണ്ടാർന്നേ...

ആ നാട്ടിലു

പൊഴയൊണ്ടാർന്നേ...

പൊഴ നെറയെ മീനൊണ്ടാർന്നേ...

മീനിനു മുങ്ങാൻ കുളിരുണ്ടാർന്നേ...


അന്നവിടൊരു വയലൊണ്ടാർന്നേ...

വയൽ മുഴുവൻ കതിരൊണ്ടാർന്നേ...

കതിർ കൊത്താൻ കിളി വരുമാർന്നേ...

കിളികളു പാടണ

പാട്ടൊണ്ടാർന്നേ...


ആ നാട്ടിൽ തണലുണ്ടാർന്നേ... 

മൺ വഴിയിൽ മരമുണ്ടാർന്നേ...

മരമൂട്ടിൽ കളിചിരി പറയാൻ 

ചങ്ങാതികൾ നൂറുണ്ടാർന്നേ... 

നല്ല മഴപ്പെയ്ത്തുണ്ടാർന്നേ... 


നരകത്തീച്ചൂടില്ലാർന്നേ...

തീ വെട്ടിക്കളവില്ലാർന്നേ... 

തിന്നണതൊന്നും വെഷമല്ലാർന്നേ...


ഒരു വീട്ടിലടുപ്പ് പുകഞ്ഞാ

മറു വീട്ടിലു പശിയില്ലാർന്നേ... 

ഒരു കണ്ണു കലഞ്ഞു നിറഞ്ഞാലോടിവരാൻ 

പലരുണ്ടാർന്നേ...


നാടെങ്ങും മതിലില്ലാർന്നേ...

നടവഴിയിടവഴി നൂറുണ്ടാർന്നേ...

നാലുമണിപ്പൂവുണ്ടാർന്നേ...

നല്ലൊർ ചൊല്ലിനു വിലയുണ്ടാർന്നേ...


അന്നും പല മതമുണ്ടാർന്നേ... 

അതിലപ്പുറ മൺപുണ്ടാർന്നേ...(2)


നിന്റെ പടച്ചോനെന്റെ പടച്ചോനെന്നുള്ളാരു തല്ലില്ലാർന്നേ...(2)


ആ നാടിനെ കണ്ടവരുണ്ടോ... 

എങ്ങോട്ടത് പോയ് അറിവുണ്ടോ...

ആ നാട് മരിച്ചെ പോയോ 

അതൊ വെറുമൊരു കനവാരുന്നോ...(2)




Post a Comment

0 Comments