Ishqe Rasoolallah (ഇശ്ഖേ റസൂലളളാ)

Click this link to watch video

ഇശ്ഖേ റസൂലളളാ.....
നൂറേ ഹബീബളളാ.....(2)

മെഹബൂബുറങും സന്നിദി...
മുഖദാവിൽ കണ്ടിടുവാൻ കൊതി..(2)
മന്നാനെനിക്കേകാ വിധി....
മണ്ണിൽ എനിക്കിനി അതുമതി...

(ഇശ്ഖേ)

അമൃതമാം തിരു ജീവിതം....
അതിൽ പതിരു തിരയെ പരാജിതം..(2)
അലിഫിലണയും പൂരണം
ഇരുലോക പടപ്പിനു കാരണം..(2)

അഖിലമഴവിൽ സംഗമം..
അകം നിറയെ അറിവിൻ കുങ്കുമം..(2)
ഹൃദയ മലിവൻ സാഗരം...
അറിഞോരിലഭയമദായ് കരം

സ്വല്ലി അലാ നബി...
സ്വല്ലി അലാ നബി...
സ്വല്ലി അലാ ഖൈറി  ന്നബി...

നോവേതിനും പരിഹാരമായ്
തണലായ കേദാരം...
നിറ വെണ്ണിലഴകാമുഖം
നേരിന്റെ അവതാരം..

 (ഇശ്ഖേ)

അദബിലറിയണം നൂറിനെ...
അതി ഖദ്റിൽ നുകരണം ഖൈറിനെ..(2)
കഴുകി മനസിൻ ചേറിനെ...
കാണേകമാം തിരു പ്രാണനെ...(2)

ജഗമിലൊളിയാം താരഗം...
ജയമാർഗമൊഴുകിയ ജാലകം..(2)
ജനനമജബാൽ പുളകിതം...
ജന്നാത്തിവർക്ക് സമർപ്പിതം..

(സ്യല്ലി അലാ)

സുരലോകമതിപതി സയ്യിദി...
സുഖമേകിടുന്ന വരി...
സൻമാർഗമേ മുഹമ്മദി...
സൗഭാഗ്യമെന്റെ നബീ..

(ഇശ്ഖേ)
(മെഹബൂബ്)


Post a Comment

1 Comments

  1. Pls send the kannada version lyrics of ishqe rasoolallah

    ReplyDelete

Share youtube link or audio file for lyrics