🌹 മധുരിക്കും സ്നേഹ പ്രഭാവം 🌹
മധുരിക്കും സ്നേഹ പ്രഭാവം
ഹബീബിന്റെ
മണ്ണേ നിനക്കുള്ള ഭാഗ്യം ....
മദനീ സുഗന്ധത്തിനോരം
ഹബീബിൻ പ്രകാശം
ചൊരിക്കുന്ന നാമം ...
(മധുരിക്കും ...)
പണ്ടേ പണ്ട് ബഹീറ മൊഴിഞ്ഞ
പ്രവാചക പോരിശകൾ ...
പത്തരമാറ്റഴകോടെയറേബ്യ അറിഞ്ഞയാ ഈരടികൾ ....
അൽ - അമീനെന്നൊരാ കീർത്തിതൻ നാമം
വിളിച്ച ഖുറൈശികളിൽ...
സത്യസന്ദേശപ്പുകളുകളോതി
വിളങ്ങിയ തേനൊലികൾ ...
അറിവോതിപ്പഠിച്ചില്ലൊരുമ്മീയോതിയ സച്ചരിതക്കഥകൾ ...
അഖിലം നിറഞ്ഞ് മഹത്വമറിഞ്ഞ്
വിരുത്തിയ സാഗരങ്ങൾ ...
നാഥന്റെ കൽപനകൾ
(മധുരിക്കും ...)
പാടാനൊത്തിരിയൊത്തിരിയുണ്ട്
ഹബീബിന്റെ പോരിശകൾ ...
പാരാവാരപ്പരപ്പിനുമപ്പുറം
ജീവിത ശോഭനങ്ങൾ ....
എല്ലാ നാവിലും കേട്ടിടുമെന്റെ ഹബീബിന്റെ പോരിശകൾ
എണ്ണി ഗണിക്കാൻ മർത്യരോടാവില്ല
ആ സ്വലാത്തിൻ ധ്വനികൾ ....
പതിനായിരം ജന്മങ്ങൾ ഒന്നിച്ചു മണ്ണിൽ പിറന്നാലുമാവുകില്ല ...
അറുപത്തിമൂന്നിലെ വിശ്വജന്മത്തിന്റെ ഓരത്താനെത്തുകില്ല ...
മുത്താണ് സ്നേഹമുല്ല ...
(മധുരിക്കും ...2)
Lyrics collection By : Shihab Mangalamdam
3 Comments
Ma sha allah❤❤❤
ReplyDeleteThis comment has been removed by the author.
ReplyDeleteGood job
ReplyDeleteShare youtube link or audio file for lyrics